സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതക്ക് കീഴിലെ കണ്ണറവിള പരിശുദ്ധാത്‌മ ദേവാലയം ഗോൾഡൻ ജൂബിലിയുടെ നിറവിൽ. രൂപതയിലെ ഏക പരിശുദ്ധാത്‌മ ദേവാലയത്തിലെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് നാളെ നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡോ. വിൻസെന്റ് സാമുവൽ കൊടിയേറ്റും.
ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ബി.സി.സി.കളുടെ സിൽവർജൂബിലി ആഘോഷവും ഇടവകയിൽ സേവനമനുഷുന്ന സിസ്റ്റർ റോസിസ്റ്റയുടെ ഗോൾഡൻ ജുബിലിയും സമൂഹവിവാഹവും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഉണ്ടാവുമെന്ന് ഇടവക വികാരി ഫാ. ബിനു. ടി അറിയിച്ചു
നാളെ രാവിലെ 9-ന് ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ഗോൾഡൻ ജൂബിലി പതാക ഉയർത്തും തുടർന്ന് സ്ഥൈര്യലേപനവും ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയും ഉണ്ടാവും.
ഏപ്രിൽ 30 മുതൽ മെയ് 10 വരെ ബി.സി.സി. സിൽവർ ജൂബിലി ആഘോഷം കൊയ്‌നോനിയ 2018 നടക്കും.
മെയ് 14 മുതൽ 18 വരെ ജ്വലനം 2018 ആത്‌മിയ അഭിഷേക ധ്യാനം ഫാ. ഷാജി തുമ്പേച്ചിറയിൽ മോൺ. വി. പി. ജോസ്, ഫാ. ഷാജി ഡി. സാവിയോ തുടങ്ങിയവർ നയിക്കും.
മെയ് 16-ന് 3 വധൂവരന്‍മാർക്ക് സമൂഹവിവാഹം കണ്ണറവിള പരിശുദ്ധാത്‌മ ദേവാലയത്തിലും കണ്ണറവിള ശ്രീരാമസ്വാമി ക്ഷേത്രത്തിലും നടക്കും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് അനുഗ്രഹ പ്രഭാഷണം നടത്തും. എം.എൽ.എ. മാരായ കെ. ആൻസലൻ, എം. വിൻസെന്റ് തുടങ്ങിയവർ ആശംസകളർപ്പിക്കും.
മെയ് 20-ന് നടക്കുന്ന സമാപന പൊന്തിഫിക്കൽ ദിവ്യബലിക്ക് പുനലൂർ രൂപതാ ബിഷപ് ഡോ. സിൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യ കാർമ്മികത്വം വഹിക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.