തോപ്പുംപടി: കണ്ണമാലി പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന നേർച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. ശനിയാഴ്ച മുതൽ കണ്ണമാലിയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് ഇന്നലെ രാത്രി വൈകിയും തുടർന്നു. അതേസമയം പള്ളിയങ്കണത്തിലെ പന്തലിൽ തിരക്ക് ഇല്ലാത്ത വിധമാണു സദ്യ വിതരണത്തിനായി ക്രമീകരണം ചെയ്തിരുന്നത്. ആയിരത്തോളം വൊളന്റിയർമാർ ചിട്ടയോടെ വിശ്വാസികളെ നിയന്ത്രിച്ചു. മുഴുവൻ ഇടവകക്കാരും ഏതാനും ദിവസങ്ങളായി നേർച്ചസദ്യയുടെ ഒരുക്കത്തിലായിരുന്നു.
സദ്യയൊരുക്കുന്നതു നേർച്ചയായി കാണുന്ന ഒട്ടേറെ പേർ ദൂരസ്ഥലങ്ങളിൽ നിന്നു പോലും പള്ളിയിൽ എത്തിയിരുന്നു. ഇടുക്കി, കോട്ടയം, പത്തനംത്തിട്ട, തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നു പ്രത്യേക വാഹനത്തിൽ തിരുനാളിൽ പങ്കെടുക്കാൻ വിശ്വാസികൾ എത്തി. രാവിലെ ഒരു കുടുംബത്തിനു വിളമ്പിക്കൊണ്ട് കൊണ്ട് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ നേർച്ചസദ്യ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഇടതടവില്ലാതെ വിവിധ ഭാഷകളിൽ കുർബാന നടന്നു. എല്ലാ കുർബാനകളിലും ഭക്തരുടെ തിരക്കുണ്ടായിരുന്നു. വികാരി ഫാ. ആന്റണി തച്ചാറ, സഹ വികാരി ഫാ. സെബാസ്റ്റ്യൻ കൂട്ടുങ്കൽ, കൺവീനർമാരായ ടി.എ. ജോർജ്, റോയ് ബാലുമ്മേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകിയത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.