അനിൽ ജോസഫ്
നെയ്യാറ്റിൻകര: ജമ്മുകാശ്‌മീരിലെ കഠ്‌വയിൽ 8 വയസുകാരിയെ ക്രൂരമായി മാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ നെയ്യാറ്റിൻകര രൂപതാ ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്‌മെന്റ് (എൽ.സി.വൈ.എം.) വായമുടികെട്ടി നെയ്യാറ്റിൻകര പട്ടണത്തിൽ പ്രകടനം നടത്തി. ഞായറാഴ്‌ച വൈകിട്ട് 6-ന് അമലോത്‌ഭവമാതാ കത്തീഡ്രലിൽ നെയ്യാറ്റിൻകര റീജിയൻ കോ-ഓർഡിനേറ്റർ മോൺ. വി. പി. ജോസ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു.
രാജ്യത്ത് നടക്കുന്ന ഞെട്ടിക്കുന്ന പീഡനകഥകൾ പൊതു സമൂഹം ഞെട്ടലോടെയാണ് കാണുന്നതെന്ന് മോൺ. വി.പി. ജോസ് പറഞ്ഞു. ഭരണകൂടം ഈ കിരാത നടപടിക്കെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും കുറ്റം ചെയ്തവർക്ക് മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കണമെന്നും മോൺസിഞ്ഞോർ ആവശ്യപ്പെട്ടു.
കത്തീഡ്രലിൽ നിന്നാരംഭിച്ച പ്രതിഷേധം നെയ്യാറ്റിൻകര ബസ്റ്റാന്റ് കവല വഴി ആലുമൂട് ജംഗ്‌ഷനിലെത്തി തിരികെ ബസ്റ്റാന്റ് ജംഗ്‌ഷനിൽ സമാപിച്ചു. നെയ്യാറ്റിൻകര രൂപയിലെ 11 ഫൊറോനകളിലെയും എൽ.സി.വൈ.എം. പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
രൂപതാ യൂത്ത് മിനിസ്‌ട്രി ഡയറക്‌ടർ ഫാ. ബിനു. ടി, ബാലരാമപുരം ഫൊറോന വികാരി ഫാ. ഷൈജുദാസ്, കത്തീഡ്രൽ സഹവികാരി ഫാ. റോഷൻ, എൽ.സി.വൈ.എം. രൂപതാ പ്രസിഡന്റ് അരുൺ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.