ഫാ.ദീപക് ആന്റോ
തിരുവനന്തപുരം: നഗരത്തിൽ നിന്നും ശംഖുമുഖം കാണാനെത്തിയവർക്ക് ആവേശമായി കടൽ എന്ന മ്യൂസിക് ബാൻ്റ് അവതരിപ്പിച്ച തീര പാട്ടുകൾ. വെട്ടുകാട്, കണ്ണാന്തുറ, പുതിയതുറ പ്രദേശങ്ങളിൽ
നിന്നുള്ള എട്ടു പേരടങ്ങുന്ന സംഘമാണ് തനതായ ശൈലിയിലുള്ള കടൽ പാട്ടുകൾ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സംഗീതം
നൽകി ആലപിച്ചത്.
ഞായറാഴ്ച നടക്കുന്ന ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തോട് അനുബന്ധിച്ചാണ് കടൽപ്പാട്ടുകൾ ആലപിക്കപ്പെട്ടത്.
അതോടൊപ്പം തന്നെ പൂന്തുറ നിന്നു വന്ന പന്ത്രണ്ടു പേരടങ്ങുന്ന കരമടി സംഘം കമ്പവല കരയിലേക്ക് വലിച്ചു കയറ്റിയത് തീരത്തിന് ആവേശമായി. ഒപ്പം കൂടാൻ തിരുവനന്തപുരം നഗരവാസികളായ ശംഖുമുഖം കടൽ തീരം സന്ദർശിക്കാനെത്തിയ അനേകം സ്ത്രീപുരുഷന്മാരും കുട്ടികളും ഉണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിലേറെയെടുത്തു വല വലിച്ചുകയറ്റാൻ. എങ്കിലും, മത്സ്യത്തൊഴിലാളികളുടെ പണപ്പെട്ടിയുടെ അടയാളപ്പെടുത്തൽ പോലെ വലയിൽ ഏതാനും ചെറിയ മീനുകൾ മാത്രം.
ഈ മനുഷ്യരുടെ ഒരു ദിവസത്തെ അദ്ധ്വാനത്തെ അരമണിക്കൂറിൽ ഒരൽപമെങ്കിലും അനുഭവച്ചറിയാൻ കൂടി നിന്ന ഒരുപാട് പേർക്ക് സാധിച്ചു.
രാത്രി എട്ടരയോടുകൂടെ പായ പാത്രത്തിൽ തീരവിഭവങ്ങളും പങ്കുവച്ച് എല്ലാവരും മടങ്ങി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.