ജോസ് മാർട്ടിൻ
ചെല്ലാനം/കൊച്ചി: ഇടത്-വലത് സർക്കാരുകൾ കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ശ്രമിക്കാത്തത് വമ്പൻ കോർപ്പറേറ്റുകൾക്ക് കടലും തീരവും തീറെഴുതാനാണെന്ന് ചെല്ലാനം-കൊച്ചി ജനകീയവേദി. കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം, കൊച്ചി ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അനിശ്ചിതകാല റിലേനിരാഹാര സമരത്തിന്റെ ഭാഗമായി കലക്ടറേറ്റ് മാർച്ച് നടത്തി.
പശ്ചിമ കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നം പരിഹരിക്കാൻ ശാസ്ത്രീയ പരിഹാരമാർഗങ്ങൾ ഉണ്ടായിട്ടും പ്രശ്നം പരിഹരിക്കാൻ മാറി മാറി വരുന്ന സർക്കാരുകൾ തയ്യാറാകാത്തതിന് കാരണം വൻകിട മൂലധനത്തിൽ കണ്ണുനട്ട് നടപ്പാക്കുന്ന തലതിരിഞ്ഞ വികസന നയങ്ങളാണെന്നും, നമ്മുടെ കടൽമേഖലയെയും തീരത്തെയും വമ്പൻ കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ വ്യഗ്രതകാട്ടുന്ന സർക്കാർ അതിനായി തീരദേശവാസികളെ പുകച്ച് പുറത്തു ചാടിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് തീരസംരക്ഷണത്തെ പാടേ അവഗണിക്കുന്നതെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.ആർ.നീലകണ്ഠൻ പറഞ്ഞു.
വി.ടി.സെബാസ്റ്റ്യൻ, അഡ്വ.പി.ജെ.മാനുവൽ, പുരുഷൻ ഏലൂർ, അഡ്വ.തുഷാർ നിർമൽ സാരഥി, ജോസഫ് അറയ്ക്കൽ, ജോസഫ് ജയൻ കുന്നേൽ, ഷിജി തയ്യിൽ, ക്ലീറ്റസ് പുന്നക്കൽ, ആന്റോജി കളത്തുങ്കൽ തുടങ്ങിയവർ സംസാരിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.