അനില്‍ ജോസഫ്
കാട്ടാക്കട: മൂന്ന് പതിറ്റാണ്ട്കാലം ഒരു വിശ്വാസി സമൂഹത്തിന്‍റെ ഹൃദയതാളമായ സിസ്റ്റര്‍ എല്‍സി ചാക്കോ (68) വിടപറഞ്ഞു. നെയ്യാറ്റിന്‍കര രൂപതയിലെ കട്ടയ്ക്കോട് പ്രദേശത്ത് 1980 തുകളില്‍ എത്തിയ സിസ്റ്റര്‍ വിവിധ കാലങ്ങളിലാലായി 30 വര്‍ഷത്തോളം നിരവധി ആത്മാക്കളെ നേടിയാണ് യാത്രയാവുന്നത്.
ഏറെക്കാലം സേവനം ചെയ്ത കട്ടയ്ക്കോടിന്‍റെ മണ്ണില്‍ തന്നെയാണ് സിസ്റ്ററിന്‍റെ അന്ത്യ വിശ്രമവും. കോട്ടയം രാമപുരത്ത് ഓസേപ്പ്ചാക്കോ ഏലിക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂത്തമകളായി ജനിച്ച സിസ്റ്റര്‍ ചെറുപ്പകാലത്തു തന്നെ സന്യാസത്തെ ഏറെ സ്നേഹിക്കുകയും ക്രിസ്തുവിന്‍റെ മണവാട്ടിയാകാന്‍ ഒരുങ്ങുകയും ചെയ്യ്തിരുന്നു തുടര്‍ന്ന് കലേഷ്യന്‍ ഡോട്ടേഴ്സ് സഭയില്‍ ചേര്‍ന്ന സിസ്റ്റര്‍ 1978 ല്‍ നിത്യവൃതവാഗ്ദാനം നടത്തി.
ഒരു കന്യാസ്ത്രീയായി ആദ്യ ചുമതകളുടെ നിര്‍വ്വഹണം ബംഗളൂരു പ്രേമ മന്ദിര കോണ്‍വെന്‍റിലായിരുന്നു തുടര്‍ന്ന് 1980 ല്‍ തിരുവനന്തപുരത്ത് കട്ടയ്ക്കോടിലെത്തിയ സിസ്റ്റര്‍ പിന്നെ കട്ടയ്ക്കോടിന്‍റെ സ്വന്തം മകളായി മാറുകയായിരുന്നു. പാട്ടുകാരിയായ സിസ്റ്റര്‍ ദേവാലയ സംഗീതത്തില്‍ ഏറെ ശ്രദ്ധാലുവും ആലാപന ശൈലിയില്‍ വ്യത്യസ്തതകള്‍ ഉളള കന്യാസ്ത്രികൂടിയായിരുന്നു. കട്ടയ്ക്കോട്ടെ ദേവാലയ സംഗീത കൂട്ടായ്മയുടെ ഭാഗമായി തന്‍റെ അവസാന നാളുകള്‍ വരെ പ്രവര്‍ത്തിച്ച സിസ്റ്റര്‍ ഇടവക എന്നാല്‍ ഒരു സമൂഹമായി പ്രവര്‍ത്തിക്കുമ്പോഴാണ് അത്ഭുതങ്ങള്‍ സംഭവിക്കുകയെന്ന് എപ്പോഴും ഇടവകാ ജനത്തെ പ്രചോദിപ്പിച്ച സന്യാസിനി കൂടിയാണ്.
വൊക്കേഷന്‍ പ്രൊമോട്ടര്‍, നഴ്സറിടീച്ചര്‍ , ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സിസ്റ്റര്‍ അവസാന നാളുകളില്‍ അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. കൊറോണക്കാലത്ത് കാത്തലിക് വോക്സിലൂടെ കട്ടയ്ക്കോട് ഇടവക പുറത്തിറക്കിയ ഗാനത്തില്‍ സിസ്റ്റര്‍ ഭാഗമായി.
ഇന്ന് വൈകിട്ട് 2.30 ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കട്ടക്കോട് സെന്‍റ് ആന്‍റണീസ് ദേവാലയത്തിലെ മൃതസംസ്ക്കാര ചടങ്ങുകളെ തുടര്‍ന്ന് സിസ്റ്റര്‍ ഏറെക്കാലം സേവനം ചെയ്യ്ത സെന്‍റ് ജോസഫ് കോണ്‍വെന്‍റില്‍ മൃത സംസ്ക്കാരം നടക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.