
സ്വന്തം ലേഖകൻ
ആലപ്പുഴ: കടലാക്രമണം മൂലം എല്ലാം നഷ്ടപ്പെട്ട തീരദേശ ജനതയ്ക്ക് സൗജന്യ റേഷൻ വിതരണം നൽകുന്നത് അൻപത് മീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് മാത്രമാക്കി നിജപ്പെടുത്തിയ സർക്കാർ നടപടി അപഹാസ്യമെന്ന് ആലപ്പുഴ രൂപതാ മെത്രാൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ.
അൻപത് മീറ്ററിനുള്ളിൽ മാത്രമല്ല മത്സ്യത്തൊഴിലാളികൾ താമസിക്കുന്നത്. കടലാക്രമണം മൂലം കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ഒരൊറ്റ വള്ളം പോലും കടലിൽ പണിക്ക് പോയിട്ടില്ല. തീരം പട്ടിണിയിലായിരിക്കെ ആരുടെ ഉപദേശപ്രകാരമാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു അപ്രായോഗ്യമായ നിലപാട് എടുത്തതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
കടലാക്രമണം മൂലം എല്ലാം നഷ്ടപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോഴും ജില്ലയിലെ ഒരൊറ്റ മന്ത്രിമാർ പോലും സംഭവ സ്ഥലം സന്ദർശിക്കാൻ തയ്യാറായിട്ടില്ല എന്നും ബിഷപ്പ് കുറ്റപ്പെടുത്തി.
ചെറിയ പൊഴി, കാട്ടൂർ, കോർത്തശ്ശേരി, പൊള്ളത്തെ, ആയിരം തൈ, തയ്ക്കൽ, ഒറ്റമശ്ശേരി എന്നീ കടലാക്രമണം രൂക്ഷമായുള്ള സ്ഥലങ്ങളിൽ പുലിമുട്ടോടുകൂടിയ കടൽഭിത്തികൾ നിർമ്മിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉടൻ തയ്യാറാവണം. ചെത്തി ഹാർബർ എന്ന് പറഞ്ഞ് കടലിൽ കോടിക്കണക്കിന് രൂപയുടെ കല്ലിട്ടവർ അവിടെ എന്തു ഗുണപരമായ മാറ്റമാണ് ഉണ്ടായതെന്ന് പൊതുസമൂഹത്തോട് പറയാൻ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
അർത്തുങ്കൽ, ചെല്ലാനം ഫിഷിംഗ് ഹാർബറുകൾ അടിയന്തിരമായി പൂർത്തിയാക്കുകയും വികസിപ്പിക്കുകയും ചെയ്യാൻ കേന്ദ്ര, സംസ്ഥാന ഗവർമെന്റുകൾ തയ്യാറാവണമെന്നും, തീരത്തെ അവഗണിച്ചാൽ മറ്റൊരു സുനാമി സമരത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു.
യോഗത്തിൽ സഹായ മെത്രാൻ ജയിംസ് ആനാപറമ്പിൽ, വികാരി ജനറൽ പയസ് ആറാട്ടുകുളം, അത്മായ കമ്മീഷൻ രൂപത സെക്രട്ടറി രാജു ഈരേശ്ശേരിൽ, കെ.എൽ.സി.എ. രൂപത പ്രസിഡന്റ് ക്ലീറ്റസ് കളത്തിൽ, കെ.സി.വൈ.എം. രൂപത പ്രസിഡന്റ് നിധിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.