ജോസ് മാർട്ടിൻ
മുനമ്പം: കോട്ടപ്പുറം രൂപതാ വൈദീകനും മുനമ്പം തിരുകുടുംബ ദേവാല ഇടവകവികാരിയുമായ ഫാ.രൂപേഷ് മൈക്കിൾ കളത്തിൽ വിഴിഞ്ഞത്തെ കടലിന്റെ മക്കളുടെ അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്കൊണ്ട് ഇന്ന് രാവിലെ മുനമ്പത്ത് നിന്നും സൈക്കിളിൽ വിഴിഞ്ഞത്തേക്ക് ഐക്യദാർഢ്യയാത്ര ആരംഭിച്ചു. ഐക്യദാർഢ്യയാത്ര കെ.ആർ.എൽ.സി.സി. സെക്രട്ടറി പി.ജെ.തോമസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ഐക്യദാർഢ്യ സന്ദേശ യാത്രയ്ക്ക് ചെറായി ജംഗ്ഷനിൽ കെ.സി.വൈ.എം. കോട്ടപ്പുറം രൂപതാ സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡൻറ് പോൾ ജോസ്, ഡയറക്ടർ ഫാ.ആന്റെൺ ഇലഞ്ഞിക്കൽ, ജനറൽ സെക്രട്ടറി റേച്ചൽ ക്ലീറ്റസ്, വൈസ് പ്രസിഡന്റ് ആൽബിൻ കെ.എഫ്., ട്രഷറർ ജൻസൻ ആൽബി, എക്സിക്യൂട്ടീവ് അംഗം സോളമൻ എന്നിവർ ചേർന്നാണ് സ്വീകരണം നൽകി അഭിവാദ്യങ്ങൾ അർപ്പിച്ചത്.
വൈപ്പിൻ ജെങ്കാർ കടന്ന് അരൂർ, ആലപ്പുഴ വഴി വൈകീട്ട് 7 അമ്പലപ്പുഴയിൽ എത്തുമെന്നും രാത്രി അവിടെ വിശ്രമിച്ചതിന് ശേഷം പിറ്റേന്ന് രാവിലെ 5.30-ന് യാത്ര തുടരാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഒരു മണിക്കൂറിൽ 10 KM കവർ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫാ.രൂപേഷ് കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.