ജോസ് മാർട്ടിൻ
ആലപ്പുഴ: കടലാക്രമണം അതിരൂക്ഷമായ ആലപ്പുഴ വിയാനി കടപ്പുറം ആലപ്പുഴ രൂപതാ അദ്ധ്യക്ഷൻ ഡോ.ജെയിംസ് ആനാപറമ്പിൽ സന്ദർശിക്കുകയും, പ്രദേശത്തുള്ളവരുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഹെൽത്ത് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പിതാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടലാക്രമണ പ്രദേശത്ത് അടിയന്തരമായി കടൽഭിത്തി നിർമ്മാണമടക്കമുള്ള സംവിധാനങ്ങൾ നടപ്പിലാക്കുവാൻ ധനവകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുമായി നേരിട്ട് ബന്ധപ്പെടുമെന്നും പിതാവ് പറഞ്ഞു.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചതായി കെ.എൽ.സി.എ. രൂപതാ സമിതി ഭാരവാഹികൾ അറിയിച്ചു. നൂറുകണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങൾ അധിവസിക്കുന്ന 17-Ɔο വാർഡിൽ വാവക്കാട് പൊഴിയുടെ തെക്ക്ഭാഗത്ത് ഏകദേശം നൂറു മീറ്ററോളം നിലവിലുള്ള കടൽഭിത്തി മണ്ണിനടിയിലാണ്, നിലവിലുണ്ടായിരുന്നു 50 മീറ്റർ കരഭാഗം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തിൽ പൂർണമായും കടലെടുത്തു. കടൽഭിത്തി സംരക്ഷണത്തിനായി വളർത്തിയിരുന്ന കാറ്റാടി മരങ്ങൾ കടാലാക്രമണത്തിൽ നഷ്ട്ടപ്പെട്ടുവെന്നും ജോൺ മരിയ വിയാനി ചർച്ച് വികാരി ഫാ.ഫ്രാൻസിസ് കൈതവളപ്പിൽ കാത്തലിക് വോസ്കിനോട് പറഞ്ഞു.
കെ.എൽ.സി.എ. ആലപ്പുഴ രൂപത ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ, പ്രസിഡന്റ് ജോൺ ബ്രിട്ടോ, ഫാ.പോൾ ജെ.അറയ്ക്കൽ, സെന്റ് ജോൺ മരിയ വിയാനി ചർച്ച് വികാരി ഫാ.ഫ്രാൻസിസ് കൈതവളപ്പിൽ, സാബു വി.തോമസ്, തങ്കച്ചൻ തെക്കേ പാലക്കൽ, പീറ്റർ തയ്യിൽ, അലോഷ്യസ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.