മനുഷ്യൻ മനനം ചെയ്യുന്നവനാണ്. സവിശേഷമായ ബുദ്ധിയും, വിചാരവും, വികാരവും, ഭാവനയും, സിദ്ധിയും, സാധ്യതകളും ഉള്ളവനാണ് മനുഷ്യൻ. ഒറ്റപ്പെട്ട ദ്വീപല്ല. ഒരു സാമൂഹ്യജീവിയാണ്. ബന്ധങ്ങളിലൂടെ ഉള്ള വളർച്ച അനിവാര്യമാണ്. കൊണ്ടും കൊടുത്തും (give and take) ജീവിതം സമ്പന്നമാക്കേണ്ടവനാണ്. ആരും അന്യരല്ല എന്ന തിരിച്ചറിവ് നിധിപോലെ കാത്ത് സൂക്ഷിക്കേണ്ടവനാണ്. അതേസമയം, ആൾക്കൂട്ടത്തിന് നടുവിലും തനിയെ ആയിരിക്കുന്ന മിതത്വവും, ആത്മനിയന്ത്രണവും, ധ്യാനവും, സമചിത്തതയും കാത്തുസൂക്ഷിക്കുവാൻ കടമപ്പെട്ടവനാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, അംഗീകരിക്കാനും അംഗീകരിക്കപ്പെടാനും ഉള്ള ആഗ്രഹം ജന്മസിദ്ധമാണ്. എന്നാൽ, അവന് ഈ സമൂഹത്തിൽ തനതായ ഒരു “ഇടം” കണ്ടെത്തുവാനുള്ള അവകാശവുമുണ്ട്.
മനുഷ്യ ജീവിതം ഒരു പിടി ഓർമ്മകളുടെ വസന്തമാണ്. ഒപ്പം ഒത്തിരി ദുഃഖ സ്മരണകളുടെ അയവിറക്കലുമാണ്. നമ്മുടെ പരിമിതമായ ജീവിതകാലഘട്ടത്തിൽ ഓർക്കുവാനും ഓമനിക്കാനും സ്വപ്നങ്ങൾ ഉണ്ടാകണം. പല സ്വപ്നങ്ങളും നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്. സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയുള്ള നിരന്തരമായ പരിശ്രമവും ഉപാസനയുമാണ് സ്ഥിരോത്സാഹിയായ ഒരു മനുഷ്യനെ കർമ്മനിരതനാക്കുന്നത്. വൈതരണികളെ തരണം ചെയ്യാൻ ജീവശക്തി പകരുന്നത്. അതിജീവനത്തിന്റെ പുത്തൻ വാതായനങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. നമ്മെ ഓർക്കുവാൻ, നമുക്ക് ഓർക്കുവാൻ ഒത്തിരിപ്പേർ ഉണ്ടാകണം. നല്ല ബന്ധങ്ങൾ ഉണ്ടാകണം, സഹപാഠികൾ, സുഹൃത്തുക്കൾ, സഹോദരർ, രക്തബന്ധത്തിൽപ്പെട്ടവർ, ഗുരുക്കന്മാർ, ആത്മീയ ഉപദേശകർ etc.,etc.,etc. നാം ഈ ഭൂമിയിൽ ജീവിക്കുന്നു എന്നതിന്റെ തെളിവുകളാണത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ മനുഷ്യപ്പറ്റുള്ളവൻ ആയിരിക്കുക എന്നർത്ഥം. സ്വപ്നങ്ങൾക്ക് നമ്മുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊർജം പകരാനുള്ള ശക്തിയുണ്ട്. സ്വപ്നങ്ങൾ ഉറക്കത്തിൽ കാണുന്നതല്ല, എന്നറിയാമല്ലോ? ഉണർവിൽ നമ്മെ ഉത്തേജിപ്പിക്കുന്ന സ്വപ്നങ്ങൾ കാണണം. (ലക്ഷ്യബോധം, ഉൾക്കാഴ്ച, ദീർഘവീക്ഷണം).
ജീവിതത്തെ ക്രിയാത്മകമായും, ഭാവാത്മകമായും (+ve) സുരഭില സുന്ദരമാക്കിമാറ്റുവാൻ “കാതലായ” ഒരു പ്രവർത്തി ഉണ്ടാവണം. പലപ്പോഴും ഉപരിപ്ലവമായ പ്രവർത്തനങ്ങളാണ് നാം ചെയ്തുകൂട്ടുന്നത്. മടിയന്റെ മനസ്സ് പിശാചിന്റെ പണിപ്പുരയാണെന്ന പഴമൊഴി വിസ്മരിക്കരുത്. ജീവിതത്തെ വിലയിരുത്തുമ്പോൾ ഓർക്കുവാൻ ഒത്തിരിപ്പേരെ (അടുത്തും അകലത്തിലും) നാം സമ്പാദിച്ചിട്ടുണ്ടോ? ചിന്തിക്കണം. അല്ലെങ്കിൽ ഇനി അങ്ങോട്ട് പരിശ്രമിക്കുകയും, പരിശീലിക്കുകയും വേണം. “കാതലായ” പ്രവൃത്തിയാണോ ചെയ്യുക ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ചിന്തിക്കണം. കഴിഞ്ഞകാലങ്ങളിൽ പ്രസ്തുത മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ പരാജയപ്പെട്ടു പോയിട്ടുണ്ടെങ്കിൽ ഇനിയുള്ള യത്നം അതിനായിരിക്കട്ടെ. മേൽപ്പറഞ്ഞ ബോധ്യങ്ങളിൽ ആഴപ്പെടാത്ത ജീവിതം ഇരുകാലി മൃഗങ്ങളുടെ തലത്തിലേക്ക് നമ്മെ കൊണ്ടുപോകും. ജാഗ്രത!!!
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.