● മോശ പറഞ്ഞു: “അങ്ങു ഞങ്ങളോടുകൂടെ വരുകയില്ലെങ്കിൽ, ഞങ്ങളെ ഇവിടെനിന്നു പറഞ്ഞയയ്‌ക്കരുത്.”
പുറപ്പാട് 33 : 15
●അബ്രാഹം പറഞ്ഞു : “അവിടുന്നു വേണ്ടതു പ്രദാനം ചെയ്യുന്നു.”
ഉല്‍പത്തി 22 : 14
● യാക്കോബു പറഞ്ഞു: “എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാൻ വിടുകയില്ല.”
ഉല്‍പത്തി 32 : 26
● ജോഷ്വാ പറഞ്ഞു : “ഞാനും എന്റെ കുടുംബവും കർത്താവിനെ സേവിക്കും.”
ജോഷ്വ 24 : 15
● സാമുവൽ പറഞ്ഞു : “കർത്താവേ, അരുളിച്ചെയ്‌താലും, അങ്ങയുടെ ദാസൻ ഇതാ ശ്രവിക്കുന്നു.”
1 സാമുവൽ 3 : 9
● നെഹമിയ പറഞ്ഞു : “അവിടുത്തെ സന്തോഷമാണ് നിങ്ങളുടെ ബലം.”
നെഹമിയാ 8 : 10
● ദാവീദ് പറഞ്ഞു : “കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. കർത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം.”
സങ്കീർത്തനങ്ങൾ 23 : 1,118 : 24
● സോളമൻ പറഞ്ഞു : “കർത്താവിൽ പൂർണഹൃദയത്തോടെ വിശ്വാസമർപ്പിക്കുക; സ്വന്തം ബുദ്‌ധിയെ ആശ്രയിക്കുകയുമരുത്.
നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും.”
സുഭാഷിതങ്ങൾ 3 : 5-6
● ഏശയ്യാ പറഞ്ഞു : “ഉണർന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്വം നിന്റെമേൽ ഉദിച്ചിരിക്കുന്നു.”
ഏശയ്യാ 60 : 1
● ജെറമിയ പറഞ്ഞു : “കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത് – നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.”
ജറെമിയാ 29 : 11
● യാബസ് പറഞ്ഞു : “ദൈവമേ, അങ്ങ് എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്‌തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയുംചെയ്യണമേ! ”
1 ദിനവൃത്താന്തം 4 : 10
● ഷദ്രാക്കും മെഷാക്കും അബെദ്‌നെഗോയും പറഞ്ഞു: ”ഞങ്ങൾ
നിന്റെ ദേവന്‍മാരെയോ നീ നിർമ്മിച്ചസ്വർണ ബിംബത്തെയോ ആരാധിക്കുകയില്ല. കർത്താവായ ദൈവത്തെ മാത്രമേ ആരാധിക്കൂ.”
ദാനിയേൽ 3 : 18
● എസക്കിയേൽ പറഞ്ഞു : “ജീവ ശ്വാസമേ, നീ നാലു വായുക്കളിൽ നിന്നു വന്ന് ഈ നിഹിതന്‍മാരുടെമേൽ വീശുക. അവർക്കു ജീവനുണ്ടാകട്ടെ.”
എസെക്കിയേൽ 37 : 9
നമുക്കും ഉചിതമായ ദൈനംദിന വിശ്വാസ പ്രഖ്യാപനം തിരഞ്ഞെടുക്കാം! അതിനെ ധ്യാനിക്കാം! ഓരോ പ്രഭാതത്തിലും അത് ആവർത്തിക്കുകയും ചെയ്യാം!
നന്മനിറഞ്ഞതാകട്ടെ ഓരോ പ്രഭാതവും…
സമ്പാദനം : ഷെറിൻ ഡൊമിനിക്ക് സി.എം., ഉക്രൈൻ.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.