അഡ്വ.ഷെറി ജെ. തോമസ്
കൊച്ചി: ലത്തീൻ സമുദായത്തിന് നേരെയുള്ള നീതി നിക്ഷേധങ്ങൾക്കെതിരെ കെ.എൽ.സി.എ. ഓഗസ്റ്റ് 29- പ്രതിഷേധ ദിനമായി ആചരിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ സമുദായത്തിന് അർഹമായ സംവരണം ലഭ്യമാക്കണമെന്നും, കമ്മ്യൂണിറ്റി കോട്ടയിലെ E ഗ്രാൻഡ് നിഷേധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഓഗസ്റ്റ് 29-ന് രാവിലെ 10 മുതൽ https://www.facebook.com/stateklca/ ഫേസ്ബുക്ക് പേജിലൂടെ നേതാക്കളുടെയും, സമുദായ സ്നേഹികളുടെയും പ്രസംഗം സംസ്ഥാന സമിതി, പ്രതീകാത്മകമായി പോസ്റ്റ് ചെയ്തുകൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
ലത്തീൻ സമുദായത്തിന് വിദ്യാഭ്യാസപരമായി ഡിഗ്രി, പിജി കോഴ്സുകൾക്ക് വർഷങ്ങളായി നിലവിലുള്ള സംവരണം 1% മാത്രമാണ്. യഥാർത്ഥത്തിൽ ഈ സംവരണം വിദ്യാർഥികൾക്ക് പ്രയോജനകരമായി ലഭിക്കുന്നുമില്ല. തൊഴിൽ സംവരണം 4% ഉള്ളതുപോലെ വിദ്യാഭ്യാസമേഖലയിലും 4% എങ്കിലും സംവരണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ കഴിഞ്ഞ ഒരു പതിറ്റാണ്ടായി വിവിധ സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്. അതോടൊപ്പം കഴിഞ്ഞ രണ്ട് വർഷക്കാലമായി കമ്യൂണിറ്റി കോട്ടയിൽ പ്രവേശനം ലഭിക്കുന്ന OBC വിദ്യാർഥികൾക്ക് E ഗ്രാൻഡ് നിഷേധിക്കുന്ന നടപടിയും പ്രതിഷേധാർഹമാണെന്ന് കെ.എൽ.സി.എ.
പ്രതിഷേധ ദിനത്തിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്:
1. ഒരു മിനിറ്റ് മുതൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോ മുകളിൽ പറഞ്ഞ വിഷയങ്ങളുമായി (വിദ്യാഭ്യാസ മേഖലയിൽ സമുദായത്തിന് അർഹമായ സംവരണം ലഭ്യമാക്കണം, കമ്മ്യൂണിറ്റി കോട്ടയിലെ E ഗ്രാൻഡ് നിഷേധം അവസാനിപ്പിക്കണം) ബന്ധപ്പെടുത്തിയും പൊതുവായി സാമുദായിക ആവശ്യങ്ങളുന്നയിച്ചും റെക്കോർഡ് ചെയ്ത് 9447200500 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മുഖേന അയച്ചുതരണം. പേരും രൂപതയും (ഔദ്യോഗിക സ്ഥാനങ്ങൾ ഉണ്ടെങ്കിൽ അതും) സന്ദേശത്തിൽ സൂചിപ്പിക്കണം.
2. ഇപ്രകാരം അയച്ചു കെട്ടുന്ന വീഡിയോ സന്ദേശങ്ങൾ കെ.എൽ.സി.എ. ഫേസ്ബുക്ക് പേജിൽ പ്രതിഷേധ ദിനം ആയ 29-ന് സംസ്ഥാനസമിതി നേരിട്ട് പോസ്റ്റ് ചെയ്യും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.