
അനിൽ ജോസഫ്
തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടർന്നുളള പുന:രധിവാസ പദ്ധതികളിൽ സംസ്‌ഥാന സർക്കാരിന്റെ ആത്‌മാർത്ഥതയെ ഇതു വരെയും ലത്തീൻ സഭ ചേദ്യം ചെയ്യ്‌തിട്ടില്ലെന്ന് ആർച്ച് ബിഷപ് ഡോ. സൂസപാക്യം. സർക്കാരിന്റെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന അഭിപ്രായമാണ് ഉന്നയിച്ചത്. ഓഖി ദുരന്തത്തിൽ പെട്ടവരുടെ കുടുബാഗങ്ങൾക്കായി തിരുവനന്തപുരം ലത്തീൻ രൂപത രൂപികരിച്ച വരുമാനദായക പദ്ധതിയുടെയും ധനസഹായ പദ്ധതിയുടെയും ഉദ്‌ഘാടന വേദിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പരാമർശം.
അതുപോലെതന്നെ, ലത്തീൻ രൂപതയിലെ തമിഴ്‌നാട് അതിർത്തിയിൽ നിന്ന് നഷ്‌ടം ഉണ്ടായവരുടെ സങ്കടങ്ങളും നഷ്‌ട പരിഹാരവും ഉന്നയിച്ചാണ് തമിഴ്‌നാട് സർക്കാരുമായി ചർച്ച നടത്തിയത്. സംസ്‌ഥാന സർക്കാർ മത്സ്യ തൊഴിലാളികൾക്കായി നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ, നൽകിയ വാഗ്‌ദാനങ്ങളെല്ലാം പൂർത്തീകരിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
പൊതുയോഗം ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്‌തു. മത്‌സ്യ തൊഴിലാളികളുടെ മക്കൾക്കായി ഉടൻ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രോജക്‌ട് കോ-ഓർഡിനേറ്റർ ഫാ. തിയോഡേഷ്യസ്, ടി.എസ്. എസ്.എസ്. ഫൊറോന കോ-ഓർഡിനേറ്റർ ഫാ. ജസ്റ്റിൻ ജൂഡിൻ, സാമൂഹ്യ ശുശ്രൂഷ ഡയറക്‌ടർ ഫാ. ലെനിൻ രാജ്, കോവളം ഫൊറോന പ്രസിഡന്റ് ഫാ. ബിബിൻസൺ എന്നിവർ പ്രസംഗിച്ചു.
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഫരിസേയനും ചുങ്കക്കാരനും: ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഉപമ. ന്യായാധിപനും വിധവയും എന്ന ഉപമയോടൊപ്പം…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
This website uses cookies.