
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ ദുരിതം പേറുന്ന യുവതികൾക്കു ലത്തീൻ അതിരൂപതാ കുടുംബ പ്രേഷിത ശുശ്രൂഷയുടെ കൈത്താങ്ങ്. അതിരൂപത പ്രഖ്യാപിച്ച പുന:രധിവാസ പാക്കേജിന്റെ ഭാഗമായി ചുഴലിക്കാറ്റ് ദുരന്തത്തിൽപെട്ട കുടുംബങ്ങളിലെ യുവതികൾക്കായി ‘സാന്ത്വനം’ മംഗല്യം പദ്ധതിയിലുൾപ്പെടുത്തി 28 പേർക്കു സഹായ വിതരണം നടത്തി. മൂന്നു ലക്ഷം രൂപവരെയാണ് ഓരോരുത്തർക്കും വിതരണം ചെയ്തത്.
മേയർ വി.കെ.പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തീരദേശമേഖലയുടെ സമഗ്രവികസനത്തിനായി ബൃഹത് കർമപദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കാൻ സഭയും സർക്കാരും കൈകോർത്തു പ്രവർത്തിക്കണമെന്നു മേയർ പറഞ്ഞു. ദുരന്ത കാലത്തു ദുരിതബാധിത മേഖലയിൽ സഭ നടത്തിയ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ: എം.സൂസപാക്യം അധ്യക്ഷത വഹിച്ചു. സാമൂഹിക തിന്മകളും ധൂർത്തുമാണ് ഇന്നു സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും ഇവയെ ജീവിതത്തിൽ നിന്നും അകറ്റിനിർത്താൻ കഴിഞ്ഞാൽ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുമെന്നും ആർച്ച് ബിഷപ് പറഞ്ഞു.
സമൂഹത്തിൽ നിലനിൽക്കുന്ന ആർഭാടവും ധൂർത്തും ഉപേക്ഷിക്കാൻ തയാറായാൽ ഒട്ടേറെ സാധു കുടുംബങ്ങളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചു നടത്താൻ നമുക്കു കഴിയുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുടുംബ പ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലാറ്റിൻ മാട്രിമോണി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് നിർവഹിച്ചു. ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. മോൺ. യൂജിൻ എച്ച്. പെരേര, മോൺ. ജയിംസ് കുലാസ്, കുടുംബ പ്രേഷിത ശുശ്രൂഷാ ഡയറക്ടർ ഫാ. എ.ആർ.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.