സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: ഒളിമ്പിക്സിലേക്കുള്ള കാൽവെയ്പ്പിനായുള്ള ഒരുക്കത്തിലാണ് വത്തിക്കാൻ. വത്തിക്കാന്റെ ഒളിമ്പിക്ക് ടീമില്‍ പങ്കെടുക്കാൻ അത്‌ലെറ്റുകളായ പ്രതിനിധികൾക്ക് പുറമെ പുരോഹിതന്മാരും കന്യാസ്ത്രീളും സ്വിസ് ഗാര്‍ഡുകളുമുണ്ട്. പുരോഹിതരാകും ടീമിനെ നയിക്കുക.
സിസ്റ്റർ മേരി തിയോയുടെ, തന്റെ സഭാവസ്ത്രം പോലും മാറ്റാതെ പരിശീലനം ചെയ്യുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കന്യാസ്ത്രീകളും പുരോഹിതരും സ്വസ് ഗാര്‍ഡുകളും അണിനിരക്കുന്ന ടീമില്‍ 60 പേരാണ് ഉണ്ടാവുക. 19 വയസുള്ള സ്വിസ് ഗാര്‍ഡ് മുതല്‍ 62 വയസുള്ള പ്രഫസര്‍ വരെ ടീമിലെ അംഗങ്ങളായുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റാലിയൻ ഒളിമ്പിക്സ് കമ്മിറ്റിയുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി വത്തിക്കാന്‍ സ്ഥിതീകരിച്ചു.
‘ഒളിമ്പിക് ഇപ്പോള്‍ ഒരു സ്വപ്ന’മാണെന്നാണ് ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഫാ.മെൽചർ സാഞ്ചസ് ഡി ടോഗ പറഞ്ഞത്. ഒളിമ്പിക്സിലാണ് ഇപ്പോള്‍ പങ്കെടുക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും, യൂറോപ്പില്‍ നടക്കുന്ന മറ്റ് കായീക മത്സരങ്ങളിലും സാന്നിധ്യമറിയിക്കാനാണ് വത്തിക്കാന്റെ തീരുമാനം.
ടീമംഗങ്ങള്‍ക്ക് വത്തിക്കാന്റെ പേപ്പൽ ഫ്ലാഗിന്റെ നിറങ്ങളായ വെള്ളയും മഞ്ഞയും ചേർത്ത നേവി ട്രാക്ക് സ്യൂട്ടാണ് വേഷം. ജനുവരി 20 -നു നടക്കുന്ന 10 കിലോമീറ്റർ ഒളിമ്പിക്സ് മാരത്തൺ ഓട്ടത്തിൽ പങ്കെടുത്തുകൊണ്ട് വത്തിക്കാൻ കായികലോകത്തിലേയ്ക്ക് പേപ്പൽ ഫ്‌ളാഗിന്റെ ആദ്യ സാന്നിധ്യം അറിയിക്കുവാൻ ഒരുങ്ങുകയാണ്.
നിലവില്‍ ക്രിക്കറ്റ്, ഫുഡ്ബോള്‍ ടീമുകള്‍ വത്തിക്കാനുണ്ട്. കായിക മത്സരങ്ങള്‍ സംവാദത്തിനും ഐക്യത്തിനും സമാധാനത്തിനും സഹായിക്കുമെന്നും അതിന്‍റെ ഭാഗമായാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതെന്നും വത്തിക്കാന്റെ കായിക മന്ത്രാലയം അറിയിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.