സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ ബാലരാമപുരം ഫെറോന കെ.എൽ.സി.എ. സമിതി സംഘടിപ്പിച്ച “ഒരു വീട്ടിൽ ഒരു മരം” പദ്ധതിയുടെ ഉദ്ഘാടനം ശ്രീ. M. വിൻസന്റ് MLA നിർവ്വഹിച്ചു.
ജൂൺ 5-ന് ആചരിക്കുന്ന ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് KLCAബാലരാമപുരം സോണൽ സമിതിയെ ‘പരിസ്ഥിതി സൗഹൃദ സോണലായി മാറ്റുക’ എന്ന ലക്ഷ്യവുമായി ബാലരാമപുരം ഫെറോനയിലെ ഓരോ വീട്ടിലും ഒരു മരം വീതം വെച്ച് പിടിപ്പിക്കുകയാണ്. 3000 വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചുകൊണ്ടാണ് “ഒരുവീട്ടിൽ ഒരുമരം” പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
പ്രസ്തുത പദ്ധതിയുടെ സോണൽ തല ഉദ്ഘാടനം ജൂൺ 3 ഞായറാഴ്ച രാവിലെ 11 മണിക്ക് കിടാരക്കുഴി യൂണിറ്റിൽ ബഹു: ശ്രീ. M. വിൻസൻറ് MLA നിർവ്വഹിച്ചു. സോണൽ പ്രസിഡന്റ് ശ്രീ. വികാസ് കുമാർ N.V. സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയി. സി സ്വാഗതം ആശംസിച്ചു. റവ. ഫാ. ജോർജ്ജുകുട്ടി ശാശ്ശേരിൽ വൃക്ഷതൈ വിതരണ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിച്ചു.
മുൻ രൂപതാ പ്രസിഡന്റ് – സംസ്ഥാന കൗൺസിൽ അംഗവുമായ ശ്രീ. ജെ. സഹായ ദാസ് സന്ദേശം നൽകി. സംസ്ഥാന കൗൺസിൽ അംഗമായ ശ്രീ. S. ബാലയയ്യൻ, കോൺക്ലിൻ ജിമ്മി ജോൺ, മരിയ ജസീന്ത, സജിത.S, ബിനു.S, സജുകുമാർ V.R, വിജു. K തുടങ്ങിയവർ സംസാരിച്ചു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.