ഫാ.ബിനു.റ്റി.
ഡൽഹി: ICYM-CCBI നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ഒന്നാമത് “ദേശീയ യുവജന കോൺഫറൻസ്” ഇന്ന് സമാപിക്കും. ഈ മാസം 19-നാണ് ഒന്നാമത് “ദേശീയ യുവജന കോൺഫറൻസ്” ആരംഭിച്ചത്.
ഡൽഹി എമരിത്തുസ് ആർച്ച് ബിഷപ്പ് വിൻസെന്റ് എം. കോൻചെസാവോ ഒന്നാമത് “ദേശീയ യുവജന കോൺഫറൻസ്” ഉദ്‌ഘാടനം ചെയ്തു. തുടർന്ന്, നാഷണൽ ഡയറക്ടർ ഫാ. ചേതൻ മച്ചാഡോ പ്രധാന സന്ദേശം നൽകി.
ഈ ദിനങ്ങളെല്ലാം തന്നെ, വിവിധ തരത്തിലുള്ള പഠന പരിപാടികളാൽ അർഥവത്തായിരുന്നു. വിഷയാവതരണം, ഗ്രൂപ്പ് ചർച്ചകൾ, ഗ്രൂപ്പ് വർക്ക് ഷോപ്പുകൾ തുടങ്ങിയവയാൽ ക്രിയാത്മകമായാണ് സെഷനുകൾ ക്രമീകരിച്ചിരുന്നത്. വത്തിക്കാനിൽ നടക്കുന്ന സിനഡിന്റെ ആത്മീയ ഉണർവ് കോൺഫറൻസിൽ പങ്കെടുക്കുന്ന യുവാക്കളിൽ പ്രകടമായിരുന്നു.
ഡൽഹിയിൽ നടക്കുന്ന ദേശീയ കോൺഫറൻസ് ൽ കേരളത്തിൽ നിന്നും വൈദീകരും യുവജനങ്ങളുമായി 41 പേർ പങ്കെടുക്കുന്നു. നെയ്യാറ്റിൻകര രൂപതയിൽ നിന്നും ഫാ. ബിനു. റ്റി., ഫാ. കിരൺ രാജ്, തേവൻപാറ പ്രശാന്ത്, കണ്ണറവിള, വിജിൻ ചുള്ളിമാനൂർ, ജിത്തു പട്ട്യക്കാല, എന്നിവർ പങ്കെടുക്കുന്നു.
അതുപോലെ തന്നെ, എൽ.സി.വൈ.എം. ന്റെ KRLCC ഡയറക്ടർ ഫാ. പോൾ സണ്ണി, അജിത് കോട്ടപ്പുറം, കെ.സി.വൈ.എം. സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. ഇമ്മാനുവേൽ മൈക്കിൾ, ഫാ. ജോസഫ് ഫിഫിൻ പുനലൂർ, ഫാ. മെൽറ്റസ്, ഫാ. സനീഷ് കൊച്ചിൻ, ഫാ. ജോൺ വിയാനി വിജയപുരം, ഫാ. വിപിൻ കൊല്ലം തുടങ്ങിയവരും ദേശീയ യുവജന കോൺഫറൻസിൽ പങ്കെടുക്കുന്നവരാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 500-ലധികം യുവജന പ്രധിനിധികളാണ് പങ്കെടുക്കുന്നത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.