സ്വന്തം ലേഖകൻ
വത്തിക്കാൻസിറ്റി: ഒക്ടോബര്‍ 14 ഞായറാഴ്ച, രാവിലെ 10 മണിക്ക് വത്തിക്കാനില്‍ വിശുദ്ധപത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പമദ്ധ്യേയായിരിക്കും ഫ്രാന്‍സിസ് പാപ്പാ സഭയിലെ 7 വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.
വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതിൽ ഏറ്റവും പ്രധാനിയായി നമ്മുടെ മുന്നിൽ നിൽക്കുന്നത് പോൾ ആറാമൻ പാപ്പാ യാണെന്നതിൽ സംശയമില്ല. കത്തോലിക്കാ സഭ 1960 കളിലും 1970 കളിലും നിരവധി പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടപ്പോൾ അവയെ അതിജീവിച്ച് നവോഥാന ചിന്തകൾക്കും മാറ്റങ്ങൾക്കും തുടക്കം കുറിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസ് അതിന്റെ പരിസമാപ്തിയിലേക്കു നയിച്ചത് പോൾ ആറാമൻ പാപ്പായായിരുന്നു. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായ്ക്കും ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്കും ശേഷം ഫ്രാൻസിസ് പാപ്പാ വിശുദ്ധ പദവിയിലേക്കുയർത്തുന്ന മൂന്നാമത്തെ പാപ്പായാണ് പോൾ ആറാമൻ എന്ന പ്രത്യേകതയുമുണ്ട്.
വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതിൽ പോപ്പ് പോൾ ആറാമൻ കഴിഞ്ഞാൽ വളരെയധികം ശ്രദ്ധയാകർഷിക്കുന്നയാളാണ്, പാവങ്ങളുടെയും അധ:സ്ഥിതരുടെയും സ്വരമായി ഒടുവിൽ രക്തസാക്ഷിയായി മാറിയ സാൻ സാൽവഡോറിന്റെ ആർച്ചു ബിഷപ്പ് ഓസ്കാർ റൊമേരോ.
സാൽവഡോറിന്റെ നാലാമത്തെ ആർച്ചുബിഷപ്പായി സേവനമനുഷ്ഠിച്ച അദ്ദേഹം തന്റെ രാജ്യത്തിലെ ഏറ്റവും ദരിദ്ര ജനവിഭാഗങ്ങളുടെ ശബ്ദമായിരുന്നു. ദാരിദ്ര്യത്തിനും അനീതിക്കും കൊലപാതകങ്ങൾക്കും പീഡനങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം, സൈനീക ഗവൺമെന്റും പതിനായിരക്കണക്കിന് ജന ജീവിതങ്ങളുടെ അവകാശ വാദമുന്നയിച്ച ഗറില്ലാ ഗ്രൂപ്പുകളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ ബലിയാടാവുകയായിരുന്നു.
1980, മാർച്ച് 24-ന് ഡിവൈൻ പ്രൊവിഡൻസ് കാൻസർ ഹോസ്പിറ്റലിൽ ദിവ്യബലി അർപ്പിക്കുന്നതിനിടയിൽ വെടിയേറ്റായിരുന്നു അദ്ദേഹത്തിന്റെ ദാരുണ അന്ത്യം.
ഒക്ടോബര്‍ 14-നു തിരുസഭയ്ക്ക് ലഭിക്കുന്ന വിശുദ്ധർ
1. ഇന്ത്യയുടെ മണ്ണില്‍ ആദ്യമായി കാലുത്തിയ പത്രോസിന്‍റെ പിന്‍ഗാമി – വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ.
2. ഏല്‍ സാല്‍വദോറിലെ രക്തസാക്ഷി വാഴ്ത്തപ്പെട്ട ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ റൊമേരോ.
3. വാഴ്ത്തപ്പെട്ട അല്‍മായന്‍, ഇറ്റലിക്കാരനായ നൂണ്‍ഷ്യോ സുള്‍പ്രീസിയോ.
4. പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധകര്‍ എന്ന സന്ന്യാസ സഭാസ്ഥാപകനും ഇറ്റലിക്കാരന്‍ ഇടവക വൈദികനുമായ വാഴ്ത്തപ്പെട്ട ഫ്രാന്‍ചേസ്കോ സ്പിനേലി.
5. ഇറ്റലിക്കാരനായ രൂപതാവൈദികന്‍, വിന്‍ചേന്‍സോ റൊമാനോ.
6. യേശുവിന്‍റെ എളിയ ദാസികളുടെ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയും
കന്യകയുമായ വാഴ്ത്തപ്പെട്ട മരിയ ക്യതറീന്‍ കാസ്പര്‍.
7. സഭയുടെ സംരക്ഷകരായ മിഷണറി സഹോദരിമാര്‍ എന്ന സന്ന്യാസസഭയുടെ സ്ഥാപകയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ വാഴ്ത്തപ്പെട്ട നസറീയ ഇഗ്നാസിയ.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.