സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഈ ഒക്ടോബറിൽ നടക്കാനിരിക്കുന്ന മെത്രാൻ സിനഡിനായുള്ള ഇൻസ്ട്രുമെന്തും ലബോറിസ് പ്രവർത്തനരേഖയ്ക്ക് അംഗീകാരമായി. ഈ മാസം 7, 8 തീയതികളിലായി നടന്ന മെത്രാൻ സിനഡിന്‍റെ പൊതു കാര്യാലയത്തിലെ, സാധാരണ ആലോചനാസമിതിയുടെ നാലാമത് മീറ്റിംഗിലാണ് ഇത് അംഗീകരിക്കപ്പെട്ടത്.
ഫ്രാൻസീസ് പാപ്പായുടെ അധ്യക്ഷതയിലായിരുന്നു മെത്രാൻ സിനഡിന്‍റെ പൊതു കാര്യാലയത്തിലെ, സാധാരണ ആലോചനാസമിതിയുടെ നാലാമത് മീറ്റിംഗ്. മെത്രാൻ സിനഡിന്‍റെ ജനറൽ സെക്രട്ടറി, കർദിനാൾ ലൊരേൻസോ ബാൾദിസേരി ആമുഖപ്രഭാഷണം നൽകി. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പതിനഞ്ചാമതു സിനഡിന്‍റെ തയ്യാറെടുപ്പുകൾക്കും മാർഗരേഖയ്ക്കുമായി പാപ്പാ നൽകിയ നിർദ്ദേശങ്ങൾ, അതുപോലെ, മാർച്ച് 19 മുതൽ 24 തീയതികളിലായി നടത്തിയ പ്രീ-സിനഡിന് വഴിയൊരുക്കിയ പാപ്പായുടെ താല്പര്യവും കർദിനാൾ അനുസ്മരിച്ചു.
ഇൻസ്ട്രുമെന്തും ലബോറിസിന്‍റെ രൂപരേഖയിന്മേലുള്ള ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളുടെയും കൂട്ടിച്ചേർക്കലുകളുടെയും പ്രാധാന്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് രേഖ അംഗീകരിക്കുകയായിരുന്നു.
ഫ്രാൻസിസ് പാപ്പാ, മെത്രാൻ സിനഡിന്‍റെ പൊതു കാര്യാലയത്തിലെ, സാധാരണ ആലോചനാസമിതിയിലെ എല്ലാ അംഗങ്ങൾക്കും, ഇൻസ്ട്രുമെന്തും ലബോറിസിന്‍റെ വിജയകരമായ പൂർത്തികരണത്തിന് അഭിനന്ദനങ്ങൾ അർപ്പിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.