ജോസ് മാർട്ടിൻ
കൊച്ചി: കത്തോലിക്കാ സഭയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഒക്ടോബര് രണ്ട് ഞായറാഴ്ച്ച അവധി ദിനമായിക്കുമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി അറിയിച്ചു. കത്തോലിക്കാ രൂപതകളില് വിശ്വാസപരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള് നടത്തപ്പെടുന്നതിനാലും, ഞായറാഴ്ച്ച വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങളില് കത്തോലിക്കരായ കുട്ടികള്ക്കും, രക്ഷിതാക്കള്ക്കും, അധ്യാപകര്ക്കും പങ്കെടുക്കേണ്ടതുള്ളതിനാലും പ്രസ്തുത ദിനം സാധാരണപോലെതന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങള്ക്കുവേണ്ടിമാത്രം നീക്കിവെയ്ക്കേണ്ടതാണെന്നും കെ.സി.ബി.സി.യുടെ പ്രസ്താവന.
ഇനിമുതല് ഞായറാഴ്ച്ച പ്രവൃത്തിദിനമാക്കാനുള്ള സര്ക്കാര് നിര്ദ്ദേശങ്ങള് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള് പാലിക്കേണ്ടതില്ലെന്നും, ഒക്ടോബര് 2 ഞായറാഴ്ച്ച ഗാന്ധിജയന്തി ദിനത്തില് അധ്യാപകരും വിദ്യാര്ത്ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില് വന്ന് ലഹരിവിരുദ്ധ ബോധവല്ക്കരണപരിപാടി സംഘടിപ്പിക്കണമെന്ന സര്ക്കാര് നിര്ദ്ദേശം മറ്റൊരു ദിവസം സമുചിതമായി ആചരിച്ച് സര്ക്കാരിന്റെ നിര്ദ്ദേശത്തോട് സഹകരിക്കേണ്ടതാണെന്നും കെ.സി.ബി.സി. പത്രകുറിപ്പിൽ അറിയിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.