സ്വന്തം ലേഖകൻ
കുണ്ടറ: എല്ലാ മതങ്ങളും മനുഷ്യനെ നയിക്കുന്നത് മാനവികതയിലേക്കാണെന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി. ജന്മനാടായ കുണ്ടറ കൈതകോടിയിൽ സെന്റ് ജോർജ് ദേവാലയ ഇടവകാംഗങ്ങളും നാട്ടുകാരും ചേർന്ന് ദേവാലയാങ്കണത്തിൽ നൽകിയ വരവേല്പിന് നന്ദി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
മനുഷ്യർ പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും പ്രാർത്ഥനയോടെ ജീവിക്കണമെന്നും ബിഷപ്പ് പറഞ്ഞു. സ്റ്റാർച്ച് ജംഗ്ഷനിൽ നിന്നും നൂറിലധികം ബൈക്കുകളുടെയും അജപാലകസംഘം, കുഞ്ഞു മാലാഖമാർ, വിവിധപ്രാർത്ഥനാ ഗ്രൂപ്പുകൾ, നാട്ടുകാർ എന്നിവരുടെയും അകമ്പടിയോടെയാണ് ബിഷപിനെ ദേവാലയങ്കണത്തിലേക്ക് ആനയിച്ചത്.
സ്വീകരണ യോഗം മന്ത്രി ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരകോട് ഫെറോന ഇടവക വികാരി ഫാ. ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യപ്രഭാഷണം നടത്തി.
ഫാ. ജോസ് പ്രകാശ്, ഫാ. ടൈറ്റസ് ഫ്രാൻസിസ്, ഫാ.തമ്പി സേവ്യർ, ഫാ. വിൽസൺ മിറാണ്ട, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ, ഇടവട്ടം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് വി. ശ്രീകുമാർ, കോൺഗ്രസ് പെരിനാട് മണ്ഡലം പ്രസിഡന്റ് ബി. ജ്യോതിർനിവാസ്, സജീവ് പരിശവിള, ഗ്രാമപഞ്ചായത്ത് അംഗം ഷിന ലോപ്പസ്, സി. ബാൾഡുവിൻ, യൂജിൻ ഫ്രാൻസിസ്, സ്റ്റെല്ല യേശുദാസൻ, ജോൺസൺ നാന്തിരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.