നെയ്യാറ്റിൻകര: ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ 61 ാമത് തെക്കൻ കൂരിശുമല തീര്‍ഥാനടത്തിന് മുന്നോടിയായി നടക്കുന്ന എമ്മാവൂസ് 2018 കുരിശുമല ബൈക്ക് റാലി നാളെ 2 മണിയോടെ കുരിശുമലയിൽ എത്തിച്ചേരും.
ഇന്നലെ രാവിലെ 10-ന് നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ എൽ.സി.വൈ.എം. രൂപതാ പ്രസിഡന്റ് കിരൺരാജിന് പ്രദക്ഷിണമായി കൊണ്ടുപോകുന്ന കുരിശ് കൈമാറി ബൈക്ക് റാലിക്ക് തുടക്കം കുറിച്ചു.
എൽ.സി.വൈ.എം. സംസ്‌ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ മുഖ്യ സന്ദേശം നല്‍കി. എൽ.സി.വൈ.എം. രൂപതാ ഡയറക്‌ടർ ഫാ.ബിനു.റ്റി , നെയ്യാറ്റിൻകര ഫൊറോന ഡയറക്‌ടർ ഫാ.റോബിൻ സി. പീറ്റർ, ബിഷപ്‌സ് സെക്രട്ടറി ഫാ.ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവനന്തപുരം രൂപതയുടെ തീരദേശത്ത് കൂടി പ്രയാണം ആരംഭിച്ച ബൈക്ക് റാലി ഇന്നലെ ഉച്ചയോടെ വെട്ടുകാട് ദേവാലയത്തിൽ എത്തിച്ചേർന്നു.
വൈകിട്ടോടെ നെയ്യാറ്റിൻകര രൂപതയുടെ നെടുമങ്ങാട് ഫൊറോനയിൽ പ്രവേശിച്ച റാലി ഇന്ന് ചുളളിമാനൂർ, കാട്ടാക്കട, കട്ടയ്‌ക്കോട്, പെരുങ്കടവിള ഫൊറോനകളിൽ പ്രയാണം തുടരും.
വൈകിട്ട് ബാലരാമപുരം, നെയ്യാറ്റിൻകര ഫൊറോനകളിൽ എത്തിച്ചേരും. നാളെ നടക്കുന്ന പതാക പ്രയാണവും എൽ.സി.വൈ.എം.ന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. രാവിലെ 9-ന് ബിഷപ്‌സ് ഹൗസിൽ നിന്നാരംഭിക്കുന്ന പതാക പ്രയാണം 2 മണിയോടെ തെക്കൻ കുരിശുമലയിൽ എത്തിചേരും തുടർന്നാണ് തീർത്ഥാടനത്തിന് തുടക്കം കുറിക്കുന്നത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.