ഫാ.കിരണ് രാജ്
നെയ്യാറ്റിന്കര: എല്ലാവരും ജനിക്കുമ്പോള് തന്നെ മരണത്തിലേക്ക് നടന്നടുക്കുകയാണെന്ന് ആര്ച്ച് ബിഷപ് എം.സൂസപാക്യം. കീഴാറൂര് വിശുദ്ധ പത്രോസ് ദേവാലയത്തില് അന്തരിച്ച ഫാ.ഡി.ആന്റണിക്ക് വേണ്ടിയുളള ദിവ്യബലി അര്പ്പിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ക്രിസ്തുനാഥന് മരണത്തിന്മേല് വിജയം കൈവരിച്ചത് പോലെ ഫാ.ഡി.ആന്റണിയും ദൈവീക പൂര്ണ്ണതയിലേക്കെത്തും. വൈദികനെന്ന നിലയില് ക്രിസ്തു വചനങ്ങള് സാക്ഷാല്ക്കരിച്ചാണ് ആന്റണി അച്ചനും യാത്രയാകുന്നത്. എല്ലാവരും പരേതനുവേണ്ടി ആത്മാര്ത്ഥമായി പ്രാര്ഥിക്കണമെന്നും ബിഷപ് പറഞ്ഞു.
ദിവ്യബലിയില് മോണ്.ജി.ക്രിസ്തുദാസ് ആമുഖ സന്ദേശം നല്കി. നെയ്യാറ്റിന്കര റീജിയന് കോ-ഓർഡിനേറ്റര് മോണ്.ഡി.സെല്വരാജന്, കാട്ടാക്കട റീജിയന് കോ-ഓർഡിനേറ്റര് മോണ്.വിൻസെന്റ് കെ. പീറ്റര് തുടങ്ങി ധാരാളം വൈദികരും സഹകാര്മ്മികരായി.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.