ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചിയുടെ പൈതൃകത്തെ വികൃതമാക്കുന്ന എറണാകുളം ജില്ലാ പൈതൃക മ്യൂസിയം പദ്ധതിയുടെ ഉദ്ഘാടനം നിർത്തി വെയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം. കേരളാ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിലിന്റെ പൈതൃക കമ്മീഷൻ അംഗം ആന്റണി പുത്തൂറാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരിക്കുന്നത്.
കേരള സര്‍ക്കാരിന്റെ ജില്ലാ പൈതൃക ചരിത്ര മ്യൂസിയം പദ്ധതിയുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചിയിലെ ബാസ്റ്റിയണ്‍ ബംഗ്ലാവില്‍ പുരാവസ്തു വകുപ്പ് ആറു കോടി രൂപ ചെലവില്‍ ഒരുക്കിയിരിക്കുന്ന, ഫെബ്രുവരി 13-ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന എറണാകുളം ജില്ലാ പൈതൃക മ്യൂസിയത്തിനെതിരെയാണ് ആരോപണങ്ങളുമായി കേരളാ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിലിന്റെ പൈതൃക കമ്മീഷൻ മുന്നോട്ട് വന്നിരിക്കുന്നത്.
മ്യൂസിയത്തിൽ വരുത്തിയിരിക്കുന്ന തെറ്റായ ചരിത്ര നിർമ്മിതിക്കെതിരെയാണ് പരാതികൾ ഉയരുന്നത്. ‘ഹോര്‍ത്തുസ് മലബാറിക്കുസ്’ എന്ന പതിനേഴാം നൂറ്റാണ്ടിലെ വിഖ്യാത സസ്യശാസ്ത്ര ഗ്രന്ഥത്തിന്റെ ഗാലറിയില്‍ ഇറ്റലിക്കാരനായ കര്‍മ്മലീത്താ മിഷണറിയും, പ്രകൃതി ശാസ്ത്രജ്ഞനും, ചരിത്രകാരനുമായ മത്തേവൂസ് പാതിരിയെ പാടേ തമസ്‌കരിച്ചിരിക്കുന്നുവെന്നും, “ഹോര്‍ത്തുസ് മലബാറിക്കുസ്” എന്ന പുസ്തകം എഴുതിയത് ഇട്ടിഅച്ചുതൻ എന്ന വ്യക്തിയാണെന്നാണെന്നും അതിന്റെ തർജ്ജിമ കെ.എസ്സ്. മണിലാലിന്റേതാണെന്നുമാണ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും അറിഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതെന്ന് കമ്മീഷൻ അംഗം ആന്റണി പുത്തൂർ കാത്തോലിക് വോക്സിനോട് പറഞ്ഞു.
മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ പൂർണ്ണ രൂപം:
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.