സ്വന്തം ലേഖകൻ
ആലപ്പുഴ : എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി . ഇന്ന് രാവിലെ 7.30-നു വികാരി ഫാ. ജോൺ മണക്കുന്നേൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള കുർബാനയ്ക്കു സിറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കാർമികത്വം വഹിച്ചു
കൊടിയേറ്റിനും തിരുനാൾ ദിവസങ്ങളിലെ ചടങ്ങുകൾക്കും പ്രദക്ഷിണങ്ങൾക്കും നേതൃത്വം നൽകാനുമായി തമിഴ് വിശ്വാസികൾ ഇന്നലെ മുതൽ ദേവാലയത്തിൽ എത്തിച്ചേർന്നു. മേയ് മൂന്നിനു രാവിലെ 7.30-നു തിരുസ്വരൂപം പരസ്യ വണക്കത്തിനായി ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കും. പുണ്യവാളന്റെ ചെറിയ രൂപം എഴുന്നള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണം മേയ് ആറിന് വൈകിട്ട് 5.30-നും അദ്ഭുത തിരുസ്വരൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം പ്രധാന തിരുനാളായ മേയ് ഏഴിനു വൈകിട്ട് നാലിനും നടക്കും.
തിരുനാൾ കുർബാനയ്ക്കു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. മേയ് 14-ന് എട്ടാമിടത്തോടെ തിരുനാൾ സമാപിക്കുമെന്നു വികാരി ഫാ. ജോൺ മണക്കുന്നേലും ജനറൽ കൺവീനർ ജെ.ടി. റാംസെയും പറഞ്ഞു.
വെടിക്കെട്ട് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും നടത്തുന്നില്ല. തിരുനാൾ ചെലവുകളും വെട്ടിക്കുറച്ചു. ഇങ്ങനെ സമാഹരിക്കുന്ന രണ്ടു കോടിയോളം രൂപയിൽ നിന്നു പാവപ്പെട്ടവർക്കു 35 വീടുകൾ നിർമിക്കാൻ ഓരോ ലക്ഷം രൂപ വീതം വിതരണം ചെയ്യും. 25 വീടുകൾ അറ്റകുറ്റപ്പണി ചെയ്യാൻ 50,000 രൂപ വീതവും രോഗികളായ 500 മുതിർന്ന പൗരന്മാർക്കു മാസം 500 രൂപ വീതവും നൽകും. വിദ്യാഭ്യാസ സ്കോളർഷിപ്പുകളും ചികിത്സാ സഹായങ്ങളും മറ്റു ജീവകാരുണ്യ പ്രവർത്തികളും ഈ തുക ഉപയോഗിച്ചു നൽകുമെന്നു പബ്ലിസിറ്റി കൺവീനർ ബിൽബി മാത്യു കണ്ടത്തിൽ പറഞ്ഞു.
തിരുനാൾ ദിവസങ്ങളിൽ 20 ലക്ഷത്തിലേറെ തീർത്ഥാടകർ എത്തിച്ചേരുമെന്നാണു പ്രതീക്ഷ. തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവർ രണ്ടാഴ്ചയോളം ഇവിടെ താമസിക്കും. ഇവർക്കുള്ള താമസ സൗകര്യവും എല്ലാവർക്കും കുടിവെള്ളത്തിനായി മൂന്ന് ആർഒ പ്ലാന്റുകളും ശുദ്ധജല കിയോസ്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്. സെന്റ് അലോഷ്യസ് കോളജ്, സെന്റ് അലോഷ്യസ് സ്കൂൾ, ജോർജിയൻ പബ്ലിക് സ്കൂൾ, സെന്റ് മേരീസ് ജിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ജലവിഭവം, വൈദ്യുതി, കെഎസ്ആർടിസി, ജലഗതാഗതം, പൊലീസ്, റവന്യു, ആരോഗ്യം, അഗ്നിശമനസേന തുടങ്ങിയ വകുപ്പുകളുടെ സേവനം ലഭ്യമാക്കാൻ കലക്ടർ ടി.വി.അനുപമ മുൻകയ്യെടുത്ത് ഉദ്യോഗസ്ഥതല യോഗവും നടത്തി.
നാളെ മുതൽ മേയ് ഏഴു വരെ രാവിലെ അഞ്ചു മുതലും മേയ് എട്ടു മുതൽ 14 വരെ രാവിലെ ആറു മുതലും കുർബാന, മധ്യസ്ഥപ്രാർഥന, നൊവേന, പ്രസംഗം, ലദീഞ്ഞ് തുടങ്ങിയ തിരുക്കർമങ്ങളുണ്ടായിരിക്കും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രൻ, മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, കോട്ടയം ബിഷപ് മാർ പീറ്റർ റെമിജിയൂസ് എന്നിവർ തിരുനാളിന്റെ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കും.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്‌ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.