അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയും സ്ലൊവാക്യന്‍ പ്രധാനമന്ത്രിയുമായി ഉക്രെയ്നിലെ യുദ്ധവുമായി ബന്ധപ്പെട്ടസ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യ്തു.
റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് പലായനം ചെയ്യുന്ന ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് രാജ്യം നല്‍കുന്ന സഹായം ഫ്രാന്‍സിസ് പാപ്പയും പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹെഗറുമായി കൂടിക്കാഴ്ചയില്‍ പ്രധാന വിഷയമായി.
ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ 2021 സെപ്റ്റംബറില്‍ സ്ലൊവാക്യയിലേക്ക് ഫ്രാന്‍സിസ് പാപ്പ നടത്തിയ അപ്പസ്തലിക യാത്ര അനുസ്മരിക്കുകയും വത്തിക്കാനുമായുളള ഉഭയകക്ഷി ബന്ധത്തിലെ ഊഷ്മളതയില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്യ്തു.
തുടര്‍ന്ന് സ്ലോവാക്യന്‍ പ്രധാനമന്ത്രി സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും സംസ്ഥാനങ്ങളുമായുള്ള ബന്ധം ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെര്‍ തുടങ്ങിയവരുമായും ചര്‍ച്ചനടത്തി
ഉക്രെയ്നില്‍ നിന്ന് പാലയനം ചെയ്തെത്തുന്ന അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നെന്ന് പ്രധാനമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി.
ഫെബ്രുവരി 24 ന് റഷ്യ ഉക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഏകദേശം 200,000 ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ സ്ലൊവാക്യയിലേക്ക് പ്രവേശിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച നടത്തിയ ആഞ്ചലൂസ് പ്രസംഗത്തില്‍, ഉക്രെയ്നില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പാപ്പ നന്ദി പറഞ്ഞിരുന്നു.
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.