
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ഉക്രെയ്നിലെ കൂട്ടകൊല അവസാനിപ്പിക്കൂ എന്ന് റഷ്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. ഇന്ന് നടന്ന ആഞ്ചലൂസ് പ്രാര്‍ത്ഥനയുടെ സമാപനത്തിലാണ് പാപ്പയുടെ ഈ അഭ്യര്‍ത്ഥന .
കന്യാമറിയത്തിന്റെ പേരില്‍ അറിയപ്പെടുന്ന മാരിയുപോള്‍ നഗരം യുദ്ധത്തില്‍ രക്തസാക്ഷികളുടെ നഗരമായി മാറിയെന്നും ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. കുട്ടികളെയും നിരപരാധികളെയും നിരായുധരായ സാധാരണക്കാരെയും കൊലപ്പെടുത്തുന്നതിന്റെ ക്രൂരതയില്‍ അദ്ദേഹം ഭയം പ്രകടിപ്പിക്കുകയും നഗരങ്ങളെ ശ്മശാനങ്ങളാക്കി മാറ്റുന്നതിന് മുമ്പ് സായുധ ആക്രമണം അവസാനിപ്പിക്കാനും പാപ്പ ആവശ്യപെട്ടു.
ദുരിതമനുഭവിക്കുന്നവരുടെ നിലവിളി കേള്‍ക്കാന്‍ നാം തയ്യാറാവണം, ബോംബാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ നടക്കണമെന്നും പാപ്പ പറഞ്ഞു.
അഭയാര്‍ത്ഥികളെ സ്വീകരിക്കാനുളള മനസ്സ് അയല്‍ രാജ്യങ്ങള്‍ക്ക് ഉണ്ടാവണമെന്നും പാപ്പ പറഞ്ഞു. ലോകത്തിലെ എല്ലാ രൂപതകളിലെയും അല്മായ വൈദിക കൂട്ടായ്മകള്‍ സമാധാനത്തിനായി പ്രാര്‍ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ് പറഞ്ഞു.
ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിക്കണമെന്നും സമാധാനത്തിനായുള്ള ആര്‍ദ്രമായ ഹൃദയമുണ്ടവാനായ വീണ്ടും വീണ്ടും പ്രാര്‍ഥിക്കണമെന്നും പാപ്പ ആഞ്ചലുസ് പ്രാര്‍ഥനയുടെ സമാപനമായി അഭ്യര്‍ത്ഥിച്ചു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.