Categories: Articles

ഈ സന്യാസം നിതാന്തം പ്രസക്തം…

വൊക്കേഷൻ പ്രൊമോഷന് മുമ്പ് സന്യസ്തർ ചെയ്യേണ്ടത് പോപ്പുലേഷൻ പ്രൊമോഷനാണ്...

ഫാ. ജോഷി മയ്യാറ്റിൽ

‘അച്ചാ, ദൈവം വലിയവനാണച്ചാ…’
“ഫാദേഴ്സ് ഡേ”യായ ഇന്നലെ എന്നെ വിളിച്ച ഒരു പിതാവിന്റെ വാക്കുകളാണിവ.

രണ്ടാഴ്ച മുമ്പ്, ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണെന്നും, പ്രാർത്ഥിക്കണമെന്നും പറഞ്ഞു വിളിച്ചിരുന്നു. തങ്ങളുടെ ആറാമത്തെ കുഞ്ഞു ജനിച്ചതിന്റെ സന്തോഷ വാർത്ത അറിയിക്കാനും ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു.

“ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നവർക്ക് എല്ലാം കൂട്ടിച്ചേർത്തു നൽകപ്പെടും എന്ന് ഈശോ പറഞ്ഞത് എത്ര സത്യമാണച്ചാ..”, അയാൾ തുടർന്നു.

എന്താ കാര്യം? ഞാൻ തിരക്കി…

‘…മുഴുസമയ സുവിശേഷ പ്രവർത്തകനും, വലിയ കുടുംബങ്ങളെ സഹായിക്കാൻ നിതാന്ത ജാഗ്രത പുലർത്തുന്നയാളുമായ അദ്ദേഹത്തിന്റെ സാമ്പത്തിക പരാധീനതകൾ സ്വമേധയാ തിരിച്ചറിഞ്ഞ് ആശുപത്രിയധികൃതർ സിസേറിയനിലൂടെ നടന്ന പ്രസവത്തിന് ഒരു തുകയും ഈടാക്കിയില്ലത്രേ! രണ്ടാഴ്ചയോളം പരിചരിച്ചിട്ട്, ബിൽ തുകയായ അറുപതിനായിരത്തോളം രൂപ അവർ വേണ്ടെന്നു വച്ചത്രേ!! രജിസ്റ്റർ ചെയ്തപ്പോൾ കെട്ടിവച്ച ആയിരം രൂപ പോലും തിരിച്ചുനല്കിയത്രേ!!!’

സി.എം.സി. സന്യാസിനീസഭയുടെ കീഴിലുള്ള ഒരു ആശുപത്രിയിലായിരുന്നു പ്രസവം.

അൽമായർ സമർപ്പിതരാകുമ്പോൾ…

ഈ സംഭവം ദൈവത്തിന്റെ മഹാപരിപാലനയല്ലാതെ മറ്റൊന്നുമല്ലെന്ന് ആ നാല്പത്തിനാലുകാരൻ വിശ്വസിക്കുന്നു. ദൈവത്തിനായി നൽകുന്ന ജീവിതങ്ങളുടെ ഉപജീവനം ദൈവം ഏറ്റെടുക്കുമെന്ന തന്റെ ബോധ്യത്തിന് ദൈവം സ്ഥിരമായി നൽകാറുള്ള കൈയൊപ്പുകളിൽ ഒടുവിലത്തേതാണ് ഈ സംഭവമെന്ന് അദ്ദേഹം പറയുന്നു.

സുവിശേഷപ്രഘോഷണത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന അനേകം അല്മായർ ഇക്കാലഘട്ടത്തിന്റെ സവിശേഷതയാണ്. അൽമായപ്രേഷിതത്വത്തിന്റെ നൂതന ഭാവങ്ങളുടെ നേർക്കാഴ്ചകൾക്കു നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. നിസ്വാർത്ഥരും കൃപയുള്ളവരുമായ അല്മായ പ്രേഷിതരെ എല്ലാ വിധത്തിലും പിന്തുണയ്ക്കാൻ സഭമുഴുവനും ഉത്തരവാദിത്വമുണ്ട്. സന്യാസസമൂഹങ്ങൾക്ക് ഇക്കാര്യത്തിൽ ഏറെ ചെയ്യാനാകും.

സന്യാസിനികൾ അമ്മമാരാകുമ്പോൾ…

സത്യത്തിൽ, ആ മനുഷ്യന്റെ ആത്മസന്തോഷവും, ദൈവസ്തുതിയും, സിസ്റ്റേഴ്സിനോടുള്ള നന്ദിയും തൊട്ടറിഞ്ഞ നിമിഷങ്ങളിൽ ഞാൻ ചിന്തിച്ചു പോയത് മറ്റൊരു വഴിക്കായിരുന്നു…

ആ സന്യാസിനികളുടെ ദാരിദ്ര്യവ്രതത്തിനും കന്യാത്വവ്രതത്തിനും പുത്തൻ അർത്ഥങ്ങൾ കൈവന്നിരിക്കുന്നതായി എനിക്കു തോന്നി. “സമർപ്പിതരുടെ ദാരിദ്ര്യവ്രതം ദൈവജനത്തിന്റെ ദാരിദ്ര്യമകറ്റാനാണെന്നും, കന്യാവ്രതം ദൈവജനത്തിനിടയിൽ അനേകം മക്കൾ ജനിക്കാനാണെന്നും” എനിക്ക് ഇപ്പോൾ ബോധ്യപ്പെടുന്നു. വൊക്കേഷൻ പ്രൊമോഷന് മുമ്പ് സന്യസ്തർ ചെയ്യേണ്ടത് പോപ്പുലേഷൻ പ്രൊമോഷനാണെന്നും കുറിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്.

“ദാരിദ്ര്യവ്രതത്തെക്കുറിച്ചുള്ള ചർച്ച സന്യസ്തർക്കിടയിൽ കുറെക്കൂടി ഗൗരവമായി നടക്കണ”മെന്ന് സന്യാസിനികളുടെ ആഭിമുഖ്യത്തിലുള്ള Voice of Nuns എന്ന ഔദ്യോഗിക FB പേജിൽ കഴിഞ്ഞയാഴ്ച ഞാൻ ഒരു കമന്റായി കുറിച്ചതാണ് ഇപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്നത്. ആ കുറിപ്പിന്റെ പശ്ചാത്തലത്തിൽ, എന്റെ പ്രിയ സുഹൃത്തിന്റെ ഫോൺ കോൾ പരിശുദ്ധാത്മാവിന്റെ നേരിട്ടുള്ള മറുപടിയായി എനിക്ക് അനുഭവപ്പെടുന്നു.

വ്യക്തിപരമായ ദാരിദ്ര്യം സന്യസ്തർക്കുണ്ടെന്നതിൽ ഇടവക വൈദികനായ എനിക്കു നല്ല ബോധ്യമുണ്ട്. എന്നാൽ, സന്യസ്തരുടെ സംഘാതമായ സമ്പത്തിനെ എങ്ങനെ വിശദീകരിക്കും എന്നായിരുന്നു ഞാൻ ഉന്നയിച്ച ചോദ്യം. വ്രതങ്ങളെക്കുറിച്ച് “കൂടുതൽ ആഴപ്പെട്ട പഠനവും ചർച്ചയും നടക്കണം; മൗലികമായ ചില നിലപാടുകൾ എടുക്കുകയും വേണം. പൊതുസമൂഹത്തിൽ യഥാർത്ഥ സന്യാസത്തിന് ഇനിയും പ്രസക്തിയുണ്ട്” എന്നെഴുതിയാണ് ഞാൻ ആ കുറിപ്പ് അവസാനിപ്പിച്ചത്.

ഏതായാലും, വ്രതങ്ങളുടെ കാലിക പ്രസക്തി എനിക്ക് വ്യക്തമായിക്കൊണ്ടിരിക്കുന്നു. എല്ലാ സന്യാസസമൂഹങ്ങൾക്കും അവയുടെ നേതൃസ്ഥാനങ്ങൾ അലങ്കരിക്കുന്നവർക്കും സകല സമർപ്പിതർക്കും അതു ബോധ്യമാകുമെന്നും അവർ അത് അഹമഹമിഹയാ എല്ലാ മേഖലകളിലും, പ്രത്യേകിച്ച്, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ, നടപ്പിലാക്കുമെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം. പലരും ഈ മേഖലകളിൽ പല സഹായങ്ങളും ചെയ്തു കൊണ്ടിരിക്കുന്നുണ്ട് എന്നറിയാതെയല്ല ഇതെഴുതുന്നത്; മറിച്ച്, അവ അപര്യാപ്തമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ്.

കൊറോണക്കാലത്തിനു മുമ്പും പിമ്പും…

കോവിഡുകാലവും കോവിഡനന്തരകാലവും സന്യാസത്തിന്റെ പ്രസക്തി നിർണയിക്കുന്നതിൽ ആ നിലപാടുകൾക്ക് വലിയ സ്ഥാനമുണ്ടായിരിക്കുമെന്നതിൽ എനിക്കു തെല്ലും സംശയമില്ല.

സന്യസ്തർ, ഒന്നുകിൽ, ദൈവത്തിൽ വിശ്രമം കണ്ടെത്തി എല്ലാം ജനത്തിലേക്ക് വിന്യസിച്ച് എന്നേക്കും പ്രസക്തരാകും; അല്ലെങ്കിൽ, ഒറ്റയ്ക്കു സന്യസിച്ച്, സ്വകൂട്ടായ്മയ്ക്കു മാത്രമായി എല്ലാം സ്വരൂപിച്ച് അപ്രസക്തരായിത്തീരും, തീർച്ച…

vox_editor

View Comments

  • Our money to be spent on big families already we are late
    If ask how many children do you plan in your families especially ladies will say 1or 2 beyond the no's are teasing

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

2 days ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago