
ഫാ. ജോസ് കൊച്ചറക്കൽ
മാനന്തവാടി: പാരിസ്ഥിതികപ്രശ്നങ്ങളും ജീവിതപ്രതിസന്ധികളും നിറഞ്ഞ ഈ ലോകത്തെ ജീവിക്കാന്‍ യോഗ്യമാക്കിത്തീര്‍ക്കലാണ് ക്രിസ്ത്യാനികളുടെ പ്രത്യേകമായ ദൗത്യമെന്നും, അതിനായിട്ടാണ് ക്രിസ്ത്യാനികള്‍ ലോകത്തില്‍ ആയിരിക്കുന്നതെന്നും മാനന്തവാടി രൂപതാമെത്രാന്‍ ബിഷപ്പ് ജോസ് പൊരുന്നേടം. 2018-ലെ പ്രളയക്കെടുതിയില്‍ മാനന്തവാടി രൂപത നേതൃത്വം നല്കിയ ഭവനനിര്‍മ്മാണപദ്ധതിയുടെ ഭാഗമായി ചുങ്കക്കുന്ന്-കൊട്ടിയൂര്‍ പ്രദേശത്ത് കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ (CM) വൈദികരുടെ സാമ്പത്തികസഹായത്തോടെ നിര്‍മ്മിച്ച പത്തു വീടുകളുടെ താക്കോല്‍ദാനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. ഇതേ പദ്ധതിയുടെ ഭാഗമായി 500-ാളം കുടുംബങ്ങള്‍ക്കാണ് പൂര്‍ണ്ണമായോ ഭാഗികമായോ സാമ്പത്തികസഹായം നൽകിക്കഴിഞ്ഞത്.
പത്തു കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള ഭവനങ്ങളുടെ പൂര്‍ണ്ണമായ നിര്‍മ്മാണച്ചെലവ് വഹിച്ച കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ സന്ന്യാസസമൂഹത്തിന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. മൈസൂര്‍ പ്രവിശ്യയുടെ പ്രൊവിൻഷ്യല്‍ സുപ്പീരിയര്‍ ഫാ. ടോമിച്ചന്‍ മറ്റത്തിവേലില്‍ ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ശ്രീ ജോയി വെളുപ്പുഴക്കല്‍, കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ റോയ് നമ്പുടാകം എന്നിവര്‍ പ്രസംഗിച്ചു. ഫാ. ബാബു സി.എം., ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍, ഫാ. സിജീഷ് പുല്ലന്‍കുന്നേല്‍, ഫാ. ഷാജി മുളകുടിയാങ്കല്‍, ഫാ. സജി കൊച്ചുപാറ, ഫാ. സുനില്‍ മഠത്തില്‍, ഫാ. ഷിജോ വേനക്കുഴിയില്‍, ഫാ. സനോജ് ചിറ്ററക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മാനന്തവാടി രൂപതയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ രൂപതാതിര്‍ത്തിക്കുള്ളിലെ പ്രളയബാധിതരായ കുടുംബങ്ങളെ സഹായിക്കാനുള്ള തങ്ങളുടെ സന്നദ്ധത അറിയിക്കുകയായിരുന്നു. ചുങ്കക്കുന്ന്-കൊട്ടിയൂര്‍ പ്രദേശത്ത് നിന്ന് ഫൊറോനാ വികാരിയുടെ നേതൃത്വത്തില്‍ തികച്ചും അര്‍ഹരായ പത്തു കുടുംബങ്ങളെ കണ്ടെത്തി. മാനന്തവാടി രൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ജില്‍സണ്‍ കോക്കണ്ടത്തില്‍, ചുങ്കക്കുന്ന് ഫൊറോന വികാരി ഫാ.വിന്‍സെന്റ് കളപ്പുര എന്നിവരുടെ ഇടപെടലുകളും മേല്‍നോട്ടവുമാണ് സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.