അനില്‍ ജോസഫ്
തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണ ആനുകൂല്യത്തിന്‍റെ നേട്ടങ്ങള്‍ എത്രമാത്രം ഉണ്ടായെന്ന് പഠിക്കാന്‍ സംവിധാനമുണ്ടാകണമെന്ന് കെ.ആര്‍.എല്‍.സി.സി. യുടെ നേതൃത്വത്തില്‍ നടന്ന യോഗം ആവശ്യപ്പെട്ടു.
ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യം, ബിഷപ്പ് വിന്‍സെന്‍റ് സാമുവല്‍, കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഫാ. തോമസ് തറയില്‍, കെ.എല്‍.സി.എ. ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ്, സി എസ് എസ് വൈസ് ചെയര്‍മാന്‍ ബെന്നി പാപ്പച്ചന്‍, ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ജോസഫ് ജൂഡ്, ഡി.സി.എം.എസ്. ജനറല്‍ സെക്രട്ടറി എന്‍.ദേവദാസ്, തിരുവനന്തപുരം വികാര്‍ ജനറല്‍ മോണ്‍.സി.ജോസഫ്, കെ.ആര്‍.എല്‍.സി.സി. സെക്രട്ടറി ആന്‍റണി ആല്‍ബര്‍ട്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനുമായും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും, ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനുമായും ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ആര്‍ച്ച് ബിഷപ് സൂസപാക്യം നേരിട്ടെത്തിയാണ് ചര്‍ച്ച നടത്തിയത്. ലത്തീന്‍ സമുദായത്തിന്‍റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
ഇ ഡബ്ല്യൂ എസ് സംവരണം നടപ്പിലാക്കി അതിലൂടെ പ്ലസ് ടു, മെഡിക്കല്‍ സീറ്റുകളില്‍ ഉണ്ടായിട്ടുള്ള സംവരണ അട്ടിമറിയും, ലത്തീന്‍ സമുദായം ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളില്‍ ദരിദ്രര്‍ക്ക് അവസരം നഷ്ടപ്പെട്ട വിഷയവും സമുദായ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
മുന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം ജനറല്‍ കാറ്റഗറിയുടെ പത്ത് ശതമാനം എടുക്കുന്നതിനു പകരം ആകെ സീറ്റുകളുടെ 10 ശതമാനമായി കണക്കിലാക്കിയാണ് മുന്നോക്ക സംവരണം ഏര്‍പ്പെടുത്തുവെന്ന ആശങ്ക ചൂണ്ടിക്കാണിച്ചപ്പോള്‍ ആ കാര്യം പഠനവിധേയമാക്കാമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉറപ്പുനല്‍കി. സംവരണ സമുദായ മുന്നണിയിലെ ഇതര സമുദായങ്ങളുടെ നേതാക്കളുമായും ചര്‍ച്ച നടത്തണമെന്നും കെആര്‍എല്‍സിസി പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.