Categories: Articles

ഈശോയും കത്തനാരും

തല്ലുവാൻ ആളില്ലാത്തതു കൊണ്ടാണ് നമുക്കെതിരെ ആവിഷ്കാര സ്വാതന്ത്ര്യം!!!

മാർട്ടിൻ N ആന്റണി

പൊളിറ്റിക്കൽ ഫിലോസഫി എന്നത് പോലെയുള്ള ഒരു സംഗതിയാണ് പൊളിറ്റിക്കൽ തിയോളജി. രാഷ്ട്രീയ കാഴ്ചപ്പാടിലൂടെയുള്ള ഒരു ദൈവസങ്കല്പമാണത്. പൊളിറ്റിക്കൽ തിയോളജിയെ കുറിച്ച് പറയുമ്പോൾ മാറ്റി നിർത്താൻ പറ്റാത്ത ഒരു ചിന്തകനാണ് Carl Schmitt. കത്തോലിക്കനായിരുന്നു, നിയമജ്ഞനായിരുന്നു, ചിന്തകനായിരുന്നു. ഒപ്പം നാസി അനുഭാവിയും. യഹൂദരുടെ മുഴുവൻ പുസ്തകങ്ങളും കത്തിച്ചു നശിപ്പിക്കണം എന്ന് ആഹ്വാനം ചെയ്ത വ്യക്തിയാണ് അയാൾ. പരമാധികാരത്തിനുള്ളിലെ നരകത്തിനെ കാണാതെ ഹിറ്റ്ലറിന് സ്തുതി പാടിയ ചിന്തകൻ.

ചില കത്തോലിക്കാ വൈദികരുടെ നിലപാടുകൾ കാണുമ്പോൾ ഓർമ്മ വരുന്നത് ഈ ചിന്തകനെയാണ്. നമ്മുടെ ദൈവ സങ്കൽപ്പങ്ങളെയും വിഗ്രഹങ്ങളെയും തച്ചുടക്കാൻ ശ്രമിക്കുന്നവരെ തല്ലുവാൻ ആളില്ലാത്തതു കൊണ്ടാണ് നമുക്കെതിരെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞുകൊണ്ട് ചില സിനിമകൾ ഇറങ്ങുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ഒരു പുരോഹിതൻ നാദിർഷായുടെ ഈശോ എന്ന സിനിമയെക്കുറിച്ചുള്ള യൂട്യൂബ് പ്രസംഗം അവസാനിപ്പിക്കുന്നത്.

ദസ്തയേവ്സ്കിയുടെ The Devils എന്ന നോവലിൽ കിറിലോവ് എന്ന കഥാപാത്രത്തിന്റെ ഒരു വാചകമുണ്ട്: That man (Jesus) was the highest of all on earth, He was that for which it was created. The whole planet, with all that is on it, is sheer madness without that man.

ഞാൻ ആലോചിക്കുകയായിരുന്നു ഈ ഈശോ എന്ന സിനിമക്കെതിരെ അലമുറയിടുന്നവരിൽ സുവിശേഷത്തിലെ ഈശോയുടെ എന്തെങ്കിലും തൻമാത്രയുണ്ടോ എന്നതാണ്. എത്ര ഭ്രാന്തമാണ് അവരുടെ വിചാരവികാരങ്ങൾ! ദസ്തയേവ്സ്കി പറയുന്നത് പോലെ തന്നെയാണ് അവിടെ സംഭവിച്ചിരിക്കുന്നത്. അവരുടെ ഗ്രഹത്തിൽ അവനില്ല.

അപകടകരമായ ഒരു സാമൂഹിക അവസ്ഥയിലേക്കാണ് നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനു ചുക്കാൻ വഹിക്കുന്ന പുരോഹിതരെ, ദൈവശാസ്ത്രജ്ഞരെ, നാളെ നിങ്ങൾ അറിയപ്പെടുക ഹിറ്റ്ലറിന്റെ കൂടെ നിന്നവരെ പോലെ തന്നെയായിരിക്കും. ഒരു വചനം ഞാൻ നിങ്ങളുടെ മുന്നിലേക്ക് വയ്ക്കുന്നു: “ഭൂരിപക്ഷത്തോടു ചേർന്ന് തിന്മ ചെയ്യരുത്” (പുറ 23:2).

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

6 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago