Categories: Kerala

15 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി സി.എം.സി. സന്യാസിനി സമൂഹം

ചാവറ പിതാവിന്റെ നൂറ്റി അമ്പതാം ഓര്‍മ്മ ദിനത്തിന്റെ സ്മരണയിലാണ് ചാവറ ആരാമം പദ്ധതിയുടെ പൂർത്തീകരണം...

സ്വന്തം ലേഖകൻ

ഇരിങ്ങാലക്കുട: പതിനഞ്ച് കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കി സി.എം.സി. സിസ്റ്റേഴ്‌സ്. ഉദയ പ്രോവിന്‍സിന്റെ നേതൃത്വത്തിൽ ചാവറ ആരാമം പദ്ധതി പ്രകാരമാണ് ഭവനങ്ങള്‍ നിര്‍മ്മിച്ചത്. ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും പാര്‍പ്പിടവും എന്ന രീതിയിലാണ് ഭവനങ്ങള്‍ കൈമാറിയത്. കണ്ണിക്കരയില്‍ നിർമ്മിതമായ 15 വീടുകളുടെ ആശീര്‍വാദകര്‍മ്മവും താക്കോല്‍ദാന ചടങ്ങും ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളികണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.

15 കുടുംബങ്ങൾക്കായി ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും പാർപ്പിടവും എന്ന രീതിയിലാണ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ജോജോ, താഴേക്കാട് വികാരി ഫാ.ജോണ്‍ കവലക്കാട്ട്, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്റോ ആലപ്പാടന്‍, പഞ്ചായത്ത് മെമ്പര്‍ ഷൈനി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്മാരകശില അനാച്ഛാദനം ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ റവ.ഡോ.ലാസര്‍ കുറ്റിക്കാടന്‍ നിർവ്വഹിച്ചു.

സി.എം.സി. സന്യാസീ, സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ നൂറ്റി അമ്പതാം ഓര്‍മ്മ ദിനത്തിന്റെ സ്മരണയിലാണ് ചാവറ ആരാമം പദ്ധതിയുടെ പൂർത്തീകരണം. ഉദ്‌ഘാടന പരിപാടിയിയ്ക്ക് സ്വാഗതം പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിമലയും, നന്ദി സാമൂഹിക വകുപ്പ് കൗണ്‍സിലര്‍ സിസ്റ്റര്‍ ലിസി പോളും നടത്തി. ചാവറ ആരാമം പദ്ധതി പൂവണിഞ്ഞന്റെ സന്തോഷത്തിലാണ് ഉദയ പ്രോവിൻസിലെ സി.എം.സി. സിസ്റ്റേഴ്സ്.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago