Categories: Kerala

ഇനി അല്പം സമയത്തേയ്ക്ക് ഫേസ്ബുക്കും വട്സാപ്പും വിടാം, പ്രളയ പ്രദേശത്ത് ഒരു നേരത്തെ അന്നം എത്തിക്കാം

ഇനി അല്പം സമയത്തേയ്ക്ക് ഫേസ്ബുക്കും വട്സാപ്പും വിടാം, പ്രളയ പ്രദേശത്ത് ഒരു നേരത്തെ അന്നം എത്തിക്കാം

ദുരിതം അസഹനീയമാക്കി തീർത്ത ദിനങ്ങളിലാണ് നാം. ജീവനുവേണ്ടി പോരാടിയ ദിനങ്ങളിലായിരുന്നു നമ്മൾ. സോഷ്യൽ മീഡിയ നമ്മുടെ പ്രവർത്തനങ്ങളെ നല്ലൊരു പരിധിവരെ സഹായിച്ചു. ഒറ്റപ്പെട്ടു പോയവർക്ക് അഭയമായി തീർന്നത് പലപ്പോഴും വാട്സാപ്പ്, ഫേസ്ബുക് മെസ്സേജുകൾ ആയിരുന്നുവെന്നതിൽ സംശയമില്ല.

ഒട്ടേറെ രാജ്യങ്ങളിൽ പ്രളയമുൾപ്പെടെ ദുരന്തസാഹചര്യങ്ങൾ സമർത്ഥമായി നേരിട്ടിട്ടുള്ള മുരളി തുമ്മാരുകുടി എന്ന യു.എൻ. ദുരന്തലഘൂകരണ വിഭാഗം മേധാവിയുടെ വാക്കുകൾ ഓർക്കാം: “നമ്മുടെ മാധ്യമങ്ങള്‍ മുഴുവന്‍ സമയം ദുരന്തവാര്‍ത്തകള്‍ കാണിക്കുകയാണ്. പക്ഷെ സംഭവിക്കുന്നതില്‍ ഏറ്റവും ഗുരുതരവും നാടകീയവും ആയ കാര്യങ്ങള്‍ ആണ് മാധ്യമങ്ങള്‍ എടുത്ത് കാണിക്കുന്നത്. അപ്പോള്‍ അത് മാത്രം കണ്ടുകൊണ്ടിരുന്നാല്‍ കേരളം മൊത്തം വെള്ളത്തിലാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ അല്ല എന്നുമൊക്കെ നിങ്ങള്‍ക്ക് തോന്നും. അതിന്റെ ആവശ്യമില്ല. തല്‍ക്കാലം നിങ്ങളുടെ ചുറ്റുവട്ടത്തെ കാര്യം നിയന്ത്രണത്തില്‍ ആണോ എന്നുള്ളതാണ് നിങ്ങള്‍ക്ക് പ്രധാനം.

അതുപോലെ തന്നെ തെറ്റിദ്ധരണ പരത്തുന്ന ഏറെ വാട്ടസ്ആപ്പ് മെസേജുകള് നിങ്ങള്‍ക്ക് വരും… ഇതൊന്നും വിശ്വസിക്കരുത്, ഫോര്‍വേഡ് ചെയ്യുകയും അരുത്”.

ഇനി അല്പം സമയത്തേയ്ക്ക് ഫേസ്ബുക്കും വട്സാപ്പും വിടാം. കാരണം, കഴിഞ്ഞു പോയതിലും ഭീതിഇജനകമായ ദിനങ്ങളാണ് വരുവാനിരിക്കുന്നത്. ആഹാരവും, ജലവും ഇല്ലാതെ എങ്ങനെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നമ്മൾ കൊണ്ടെത്തിച്ചവർക്ക് ജീവിക്കാനാവുക?

അതിനാൽ, പ്രളയ പ്രദേശത്ത് ഒരു നേരത്തെ അന്നമെങ്കിലും എത്തിക്കാൻ ശ്രമിക്കാം. ഒരുപക്ഷെ, നിങ്ങളുടെ വീടിന്റെ 5 മുതൽ 8 വരെ കിലോമീറ്ററുകൾക്കുള്ളിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നെങ്കിൽ അവിടേയ്ക്ക് ഒരു സന്ദർശനം.

ദുരിതം ഏൽക്കാതെ അനുഗ്രഹിക്കപ്പെട്ടവർ, ഉദാഹരണമായി 5 കുടുംബങ്ങൾ ഒന്നു ചേർന്ന്, ഒരു കുടുംബം 10 ആഹാരപൊതി വീതം തയ്യാറാക്കി, ഏതെങ്കിലും സന്നദ്ധ സംഘടനകൾ വഴിയോ, സ്വന്തമായോ എത്തിക്കാം. അണ്ണൻ കുഞ്ഞും തന്നാലായത്.

ഇനിവരുന്ന, കുറഞ്ഞത് 10 ദിവസങ്ങൾ കൂടിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കേണ്ടി വരും. നമ്മുടെ, സഹോദരങ്ങളെ സഹായിക്കേണ്ടത് നമ്മൾ തന്നെയാണ് എന്ന യാഥാർഥ്യം മറക്കാതിരിക്കാം.

മുരളി തുമ്മാരുകുടിയുടെ ഈ വാക്കുകൾ നമുക്ക് വലിയ പ്രചോദനമാവും :
“ഒരു ദുരന്തത്തെ സമൂഹത്തിലെ എല്ലാ ആളുകളും എങ്ങനെ കൂട്ടായും വ്യക്തിപരമായും നേരിടുന്നു എന്നത് ആ സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അളവുകോലാണ്”.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…

9 hours ago

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

1 day ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

6 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

6 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

7 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

1 week ago