Categories: Diocese

ഇടിച്ചിക്കാപ്ലാമൂട് വിശുദ്ധ യൂദാതദേവൂസ് ദേവാലയം ഞായറാഴ്ച ആശീര്‍വദിക്കും

ഇടിച്ചിക്കാപ്ലാമൂട് വിശുദ്ധ യൂദാതദേവൂസ് ദേവാലയം ഞായറാഴ്ച ആശീര്‍വദിക്കും

അനില്‍ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ ഇടിച്ചിക്കാപ്ലാമൂട് വിശുദ്ധ യൂദാ തദേവൂസ് ദേവാലയം ഞായറാഴ്ച (15.11.2020) ആശീര്‍വദിക്കും. നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വാദകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

1982-ല്‍ ഫാ.ജസ്റ്റിന്‍ പീറ്ററാണ് ഇടിച്ചിക്കാ പ്ലാമൂടില്‍ ആദ്യമായി ഓലഷെഡില്‍ ദേവാലയം സ്ഥാപിക്കുന്നത്. 2003-ല്‍ ഫാ.ജയരാജ് പി.ജോയിസ് ഇടവകയുടെ വികാരിയായി ചുമതല ഏറ്റെടുത്തതോടെയാണു ദേവാലയത്തിന്‍റെ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ദീര്‍ഘനാളായി വിവിധ ഇടവക വികാരിമാരിലൂടെ തുടര്‍ന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ ഫാ.ലോറന്‍സ് ഇടവകയുടെ ചുമതല ഏറ്റെടുത്തതോടെ യുദ്ധകാലടിസ്ഥാനത്തില്‍ പുരോഗമിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഞായറാഴ്ച ദേവാലയം നാടിന് സമര്‍പ്പിക്കപ്പെടുന്നത്. ഫാ. ലോറന്‍സിനെ വൈദിക പരിശീലത്തിനായി സെമിനാരിയില്‍ അയച്ച, നിര്യാതനായ ഫാ.ജയരാജ് പി.ജോയിസിന്റെ ആത്മാവിന് നല്‍കുന്ന സമര്‍പ്പണമായാണ് വലിയ പ്രതിസന്ധികള്‍ക്കിടയിലും ദേവാലയം പൂര്‍ത്തീകരിക്കുന്നതെന്ന് ഫാ.ലോറന്‍സ് കാത്തലിക് വോക്സിനോട് പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന ദേവാലയ ആശീര്‍വാദ തിരുകര്‍മ്മങ്ങള്‍ കാത്തലിക് വോക്സ് ന്യൂസിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago