Categories: Kerala

ചെരുപ്പ് ഉപേക്ഷിച്ച് ദേവാലയം പണിത് വൈദികന്‍

പുതിയചെരുപ്പ് സമ്മാനിച്ച് അള്‍ത്താരബാലിക...

അനില്‍ ജോസഫ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയിലെ മണ്ണാംവിള സെന്‍റ് മേരീസ് ദേവാലയത്തിലാണ് ഈ വ്യത്യസ്തമായ കാഴ്ച.

2019 ല്‍ വെളളനാടിന് സമീപത്ത് മിത്രാനികേതനിനടുത്ത് മണ്ണാംവിള സെന്‍റ് മേരീസ് ദേവാലയത്തില്‍ ഇടവക വികരിയായി എത്തിയ ഫാ.അനീഷ് ആല്‍ബര്‍ട്ട് പളളിയുടെ ശോചനീയവസ്ഥ കണ്ടാണ് പളളി പുന:രുദ്ധരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സാധുക്കളായ 33 കുടുംബങ്ങള്‍ മാത്രമുളള ഒരു ദേവാലയം പുനരുദ്ധരിക്കാനുളള പ്രവര്‍ത്തനം വളരെ സാഹസമാണെന്ന് മനസിലാക്കിയ വൈദികന്‍ ദൈവാശ്രയബോധത്തോടെ ദേവാലയത്തിന്‍റെ നിര്‍മമാണം പൂര്‍ണ്ണമായും സര്‍വ്വശക്തനായി ദൈവത്തില്‍ സമര്‍പ്പിച്ച് 2019 മാര്‍ച്ചിലെ ആദ്യ ഞായറാഴ്ച ഒരു തീരുമാനമെടുത്തു ഇനി പളളി പുന:രുദ്ധാരണം പൂര്‍ത്തീകരിച്ചിട്ട് മാത്രമേ ചെരുപ്പ് ഉപയോഗിക്കുകയുളളൂ .

മൂന്ന് വര്‍ഷത്തിനിടയില്‍ കേരളത്തിന് അകത്തും പുറത്തും യാത്ര ചെയ്യുമ്പോഴൊക്കെ അനീഷച്ചന്‍ ചെരുപ്പ് ഉപയോഗിച്ചരുന്നില്ല. ഇടവക വിശ്വാസികളുടെയും നാട്ടുകാരുടെയും വിവിധ ദേവാലയ കൂട്ടായ്മകളുടെയും സുമനുസുകളുടെയും സംഭാവനകളിലൂടെ  നിര്‍മ്മാണം പൂര്‍ത്തീകരിച്ച ദേവാലയം   കഴിഞ്ഞ ഞായറാഴ്ച നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍  ആശീര്‍വദിച്ചു.

അതേ സമയം പുതിയ ദേവാലയം നിര്‍മ്മിച്ച് കഴിഞ്ഞേ ചെരുപ്പ് ധരിക്കൂ എന്ന അച്ചന്‍റെ തീരുമാനത്തിന്  ഇടവകയിലെ അള്‍ത്താരബാലികയായ വിനയാ വിനസെന്‍റ് ഫുള്‍സ്റ്റോപ്പിട്ടു. ദേവാലയ ആശീര്‍വാദത്തിന് ശേഷം വൈദികന് പെണ്‍കുട്ടി പുത്തന്‍ ചെരുപ്പ് സമ്മാനിച്ചു.

ചാങ്ങ ഇടവകയുടെ ഉപ ഇടവകയാണ് മണ്ണാവിളയിലെ സെന്‍റ് മേരീസ് ദേവാലയം.

 

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

7 days ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

2 weeks ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

3 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

3 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

2 months ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago