
ബ്ലെസൻ മാത്യു
കണ്ണൂർ: കേരളത്തിലെ സർക്കാർ – എയ്ഡഡ് പള്ളിക്കൂടങ്ങളിലെ മികച്ച അധ്യാപകൻ/അധ്യാപികയ്ക്കുള്ള ‘ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി അവാർഡ്’ ഈ വര്ഷം പെരിങ്ങാനം ഗവൺമെന്റ് എൽ.പി.സ്കൂൾ അധ്യാപകൻ എ.മൊയ്തീൻ മാസ്റ്റർക്ക്. കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി.) ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയും പ്രശസ്തി പദവും അടങ്ങുന്നതാണ് ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി അവാർഡ് കണ്ണൂർ ബിഷപ്പ് റവ.ഡോ.അലക്സ് വടക്കുംതല, എ.മൊയ്തീൻ മാസ്റ്റർക്ക് സമ്മാനിച്ചു.
1856 -ൽ എല്ലാ ഇടവകകളിലും കരകളിലും പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ഇടയലേഖനത്തിലൂടെ ആഹ്വാനം നൽകിയ മഹാമിഷണറിയാണ് ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനെല്ലി.
‘ആർച്ചുബിഷപ്പ് ബെർണഡിൻ ബെച്ചിനല്ലി അവാർഡ്’ സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുരേഷ് ഉദ്ഖാടനം ചെയ്തു. കേരളത്തിന്റെ വിദ്യാഭ്യാസ വളർച്ചയ്ക്കും സാംസ്കാരിക പുരോഗതിയ്ക്കും ക്രൈസ്തവ മിഷനറിമാർ നൽകിയ പങ്ക് ആർക്കും നിക്ഷേധിക്കാനാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സാമൂഹ്യ വളർച്ചയ്ക്കും കെട്ടുറപ്പിനും പൊതു വിദ്യാഭ്യാസ പ്രക്രിയയ്ക്ക് കൂടുതൽ ആഴവും ദാർശനിക പരിപ്രേക്ഷ്യവുമുണ്ടാകണമെന്ന് അവാർഡ് സമ്മാനിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു. സമാധാനത്തിന്റെയും വികസനത്തിന്റെയും സ്വപ്‌നങ്ങൾ രൂപപ്പെടുന്നത് വിദ്യാലയങ്ങളിൽ നിന്നാണെന്ന് ബിഷപ്പ് കൂട്ടിച്ചെർത്തു.
അവാർഡ് ദാനച്ചടങ്ങിൽ കണ്ണൂർ വികാരി ജനറൽ മോൺ.ക്ലാറൻസ് പാലിയത്ത്, കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫ്രാൻസിസ് സേവ്യർ, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. റോസമ്മ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാഷ്, എൻ.കെ.ടി.സി.എഫ്. പ്രസിഡന്റ് കെ.ബി.സൈമൺ, തില്ലങ്കേരി ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് കെ.ഷൈമ, പി.കെ.രാജൻ, പി.വി.രാധാകൃഷ്ണൻ, പെരിങ്ങാനം മോഹനൻ, കെ.ആർ.ബിജു, എം.പ്രജീഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന്, അവാർഡ് ജേതാവ് ശ്രീ.എ.മൊയ്തീൻ മറുപടി പ്രസംഗവും നടത്തി.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.