സ്വന്തം ലേഖകൻ
ആലുവ: ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫിയുടെ പുതിയ പ്രസിഡന്റായി റവ. ഡോ. ടോമി പോൾ കക്കാട്ടുതടത്തിൽ (വൻമേലിൽ) നിയമിതനായി. ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലറും കേരള കത്തോലിക്കാ മെത്രാൻസമിതി അധ്യക്ഷനുമായ ആർച്ച്ബിഷപ് ഡോ. സൂസപാക്യം വഴിയാണു വത്തിക്കാനിൽനിന്നുള്ള നിയമനരേഖ ലഭിച്ചത്.
പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റായിരുന്നു റവ. ഡോ. ടോമി പോൾ. മൂന്നു വർഷം പ്രസിഡന്റായിരുന്ന റവ. ഡോ. ചാക്കോ പുത്തൻപുരയ്ക്കൽ കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം.
പാലാ രൂപതാംഗവും എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയുമായ റവ. ഡോ. ടോമി പോൾ, വൻമേലിൽ കക്കാട്ടുതടത്തിൽ പരേതരായ കെ.സി. പോളിന്റെയും എലിസബത്തിന്റെയും മകനാണ്.
1986ൽ വൈദികനായി. ബെൽജിയത്തിലെ ലുവയിൻ സർവകലാശാലയിൽനിന്നു തത്ത്വശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും എടുത്തു.
1997 ജൂൺ മുതൽ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരാധ്യാപകനായും കേരളത്തിലെ വിവിധ സെമിനാരികളിലും തത്ത്വശാസ്ത്ര കോളജുകളിലും സന്ദർശകാധ്യാപകനായും സേവനം ചെയ്തു വരുന്നു. എട്ടു ഗ്രന്ഥങ്ങളും മുപ്പതിലധികം ലേഖനങ്ങളും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്
വിവിധ റീത്തുകൾക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനു മംഗലപ്പുഴ സെമിനാരിയിലും കാർമൽഗിരി സെമിനാരിയിലും ഉള്ള കാമ്പസുകൾ കൂടാതെ അഫിലിയേറ്റഡ് സ്ഥാപനങ്ങളായി റൂഹാലയ മേജർ സെമിനാരി ഉജ്ജയിൻ, പി.ഒ.സി. പാലാരിവട്ടം, ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബൈബിൾ & സ്പിരിച്ച്വാലിറ്റി മുരിങ്ങൂർ, സിയോൻ വിദ്യാഭവൻ ആലുവ, എഫ്.സി.സി. സെന്റർ ഓഫ് തിയോളജി പോർസ്യുങ്കുല അശോകപുരം എന്നീ സ്ഥാപനങ്ങളും ഉണ്ട്.
ദൈവശാസ്ത്രത്തിൽ ഡിപ്ലോമ നേടാനുള്ള വിദൂരപഠനകേന്ദ്രവും വിവിധ ഭാഷകളുടെ പഠനത്തിനായുള്ള ഭാഷാകേന്ദ്രവും ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്നു. ആലുവയിൻ സർവകലാശാലയുമായി പോസ്റ്റ്ഗ്രാജ്വേറ്റ് പഠനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്നു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബാച്ചിലർ ബിരുദം മുതൽ ഡോക്ടർ ബിരുദം വരെ നേടാൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരമുണ്ട്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.