ജോസ് മാർട്ടിൻ
ആലപ്പുഴ: ആഗോള സിനഡിന്റെ ഭാഗമായി കേരള സഭ, നവീക വർഷം ആചരിക്കുന്നതിന്റെ ഭാഗമായി കേരള സഭയിലെ എല്ലാ രൂപതകളിലും നടത്തപ്പെടുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിന്റെ മുന്നൊരുക്കമായി ആലപ്പുഴ രൂപതയിൽ സന്യസ്ത സമർപ്പിത സംഗമം 2023 ഒക്ടോബർ 23-ാം തീയതി തിങ്കളാഴ്ച്ച ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ വച്ച് നടത്തി.
രാവിലെ 9.30 ന് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിച്ച സംഗമത്തിൽ ഓർഡർ ഓഫ് ഔവർ ലേഡി ഓഫ് മേഴ്സി സന്ന്യാസ സഭയുടെ ഡെലിഗേറ്റ് സുപ്പീരിയർ ഫാ.ഡോ.മാർട്ടിൻ ആന്റണി ദിവ്യകാരുണ്യ ധ്യാനത്തിന് നേതൃത്വം നൽകുകയും, വിശുദ്ധ പൗലോസ് അപ്പോസ്ഥലൻ കൊറിയന്തോസ്കാർക്ക് എഴുതിയ ഒന്നാം ലേഖനം പതിനൊന്നാം അദ്ധ്യായം ഇരുപത്തിഏഴ് മുതൽ ഇരുപത്തി ഒൻപത് വരെയുള്ള വചനത്തിൽ പരിശുദ്ധ കുർബാനയെ കുറിച്ചും, അപ്പം മുറിക്കലിനെ കുറിച്ചും, തിരുശരീര-രക്തത്തെ കുറിച്ചുമുള്ള വചന ഭാഗത്തെ കുറിച്ചുള്ള ധ്യാന ചിന്ത പങ്കുവെച്ചു.
ഉച്ചകഴിഞ്ഞ് 2 മണിക്ക് ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിലിന്റെ മുഖ്യ കാർമീകത്വത്തിൽ ദിവ്യബലിയും, തുടർന്ന് കത്തീഡ്രൽ പള്ളി അങ്കണത്തിൽ ദിവ്യകാരുണ്യ പ്രദക്ഷണവും നടത്തി.
ആലപ്പുഴ രൂപതയിലെ വിവിധ സന്യാസ ഭവനങ്ങളിൽ നിന്നായി 200 -ൽ പരം സന്യസ്തരും കപ്പുചിൻ, കർമ്മലീത്ത സഭകളിൽ നിന്നായി വൈദീകരും വൈദീക വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിയിൽ ആലപ്പുഴ രൂപതാ വികാർ ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ, എപ്പിസ്ക്കോപ്പൽ വികാർ ഫാ. സൈമൺ കുരിശങ്കൽ, റവ.ഡോ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ, കത്തീഡ്രൽ വികർ ഫാ. ഫ്രാൻസീസ് കൊടിയനാട്, സി. ആർ. ഐ. സെക്രട്ടറി സി.റോസ് ദലീമ തുടങ്ങിയവർ നേതൃത്വം നൽകി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.