രാജു എറശ്ശേരിൽ
ആലപ്പുഴ: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ആഹ്വാനം അനുസരിച്ച് ഇന്ത്യയിലെങ്ങും വിവിധ രൂപതകളിൽ അൽമായ ഞായർ (ലെയ്റ്റി സൺഡെ) സമുചിതമായി ആചരിച്ചു. ആലപ്പുഴ രൂപതയിൽ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന വിവിധ ചടങ്ങുകൾക്ക് ഇടവക വികാരി വെരി.റവ.സ്റ്റാൻലി പുളിമൂട്ടുപറമ്പിലിനൊപ്പം കെ.എൽ.സി.എ., കെ.എൽ.സി.ഡബ്ല്യ.എ., കെ.സി.വൈ.എം., ബി.സി.സി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
വേലിയകം അത്മായ കമ്മീഷൻ ഭാരവാഹികൾ, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ജോസ് ആൻറണി, തീരദേശ വികസന സമിതി കൺവീനർ പി.ജെ. മാത്യൂ, കെ.എൽ.സി.എ ആലപ്പുഴ രൂപത ഭാരവാഹികളായ ബാസ്റ്റിൻ, സോണി, നസ്രാണി ഭൂഷൻ സമാജം അർത്തുങ്കൽ സെക്രട്ടറി ബാബു ആൻറണി അരേശ്ശേരിൽ, രൂപതയിലെ വിവിധ ഫോറം കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.
‘പങ്കാളിത്ത സഭയിൽ അത്മായരുടെ പ്രാധാന്യത്തെക്കുറിച്ചും കടമകളെ കുറിച്ചും’ കെ.എൽ.സി.എ രൂപത ഡയറക്ടറും ഫാമിലി അപ്പസ്തോലിക് സയറക്ടറുമായ ഫാ. ബേർളി വേലിയകം വിശുദ്ധബലി മദ്ധ്യേ ഉദ്‌ബോധിപ്പിച്ചു.
രാജു ഈരേശ്ശേരിൽ, ജോസ് ആൻറണി, ബാബു ആന്റണി, സിനോജ് മോൻ ജോസഫ്, ആൽബർട്ട് പി.ജെ, ജസ്റ്റിൻ കെ.ജെ, പുഷ്പരാജ് എഫ്., സോളമൻ, ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.