
സ്വന്തം ലേഖകൻ
ആലപ്പുഴ: യുവജ്യോതി കെ.സി.വൈ.എം.ന്റെ സുവർണ്ണ ജൂബിലി സമാപന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച സമ്മേളനം ആലപ്പുഴ രൂപതാ വികാരി മോൺ.ജോയി പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തിന്റെ മുഴുവൻ ശക്തിയാണ് യുവജനങ്ങളെന്നും നിങ്ങൾ മൂലം പിന്നാലെ വരുന്ന തലമുറ നശിക്കില്ലെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത യുവാക്കൾക്കുണ്ടെന്നും യുവതികളും യുവാക്കളുമായി കഴിയാനുള്ള ഇഛ്ചാശക്തി ഇല്ലെങ്കിൽ യുവസമൂഹം ദിശാബോധമില്ലാതെ തകരുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
രൂപത പ്രസിഡന്റ് പോൾ ആന്റണി അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്വാഗത സംഘം ചെയർമാൻ ഡോ.കെ.എസ്. മനോജ്, ജനറൽ സെക്രട്ടറി ജിതിൻ മാത്യു, ഡയറക്ടർ ഫാ.തോമസ് മാണിയാപൊഴിയിൽ, ആനിമേറ്റർ സിസ്റ്റർ റീനാ തോമസ്, വൈസ് പ്രസിഡന്റ് ജോമോൾ, ജോൺകുട്ടി, ഫിന ജോയി എന്നിവർ പ്രസംഗിച്ചു.
ജോയ് സെബാസ്റ്റ്യൻ, ക്ലീറ്റസ് കളത്തിൽ, അലക്സ് താളൂപ്പാടൻ, സുനിൽ മാർക്കോസ് എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസുകളെടുത്തു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.