
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ ഭദ്രാസന ദേവാലയമായ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഒരുക്കിയിരിക്കുന്ന കാലംചെയ്ത മുൻ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ ചിത്രത്തിന് മുമ്പിൽ പ്രാർത്ഥനകൾ അർപ്പിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
അഭിവന്ദ്യപിതാവിന്റെ ദേഹവിയോഗം നമുക്ക് ദുഃഖത്തിന് കാരണമാകുന്നുവെങ്കിലും അഭിവന്ദ്യപിതാവ് നല്കിയ നല്ല മാതൃകകള്‍ നമുക്ക് എന്നും പ്രചോദനമാണെന്ന് കർദിനാൾ പറഞ്ഞു. പ്രത്യേകിച്ചും പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അനുകരിക്കാവുന്ന മാതൃകയും വ്യക്തിത്വവുമാണ് സ്റ്റീഫന്‍ പിതാവെന്നും കൂട്ടിച്ചേർക്കുകയും ആലപ്പുഴ രൂപതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കർദിനാൾ പറഞ്ഞു.
കർദിനാളിനോടൊപ്പം ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ. ജെയിംസ് ആനാപറമ്പിൽ, വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ, രൂപതാ ജുഡീഷ്യൽ വികാരി ഫാ.യേശുദാസ് കാട്ടുങ്ങൽതയ്യിൽ, ബി.സി.സി. ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ തുടങ്ങിയവരും പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്തു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.