പാറശാല ;നെയ്യാറ്റിന്കര ലത്തീന് രൂപതക്ക് കീഴിലെ ആറയൂര് വിശുദ്ധ എലിസബത്ത് ദൈവാലയ തിരുനാളിന് ഭക്തി നിര്ഭരമായ തുടക്കം. നെയ്യാറ്റിന്കര രൂപതാ ബിഷപ് ഡോ.വിന്സെന്റ് സാമുവല് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.തുടര്ന്ന് അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില് സമൂഹ ദിവ്യബലി നടന്നു . ശനിയാഴ്ച രാവിലെ 8 മണിക്ക് ലത്തീന് ഭാഷയില് നടന്ന ദിവ്യബലി ഫാ. ജോസ് പെരേര മുഖ്യ കാര്മ്മികനായി . 10 മണിക്ക് മെഡിക്കല് ക്യാമ്പും 12 ന് കാരുണ്യ സംഗമവും നടന്നു വൈകിട്ട് 6.30 ന് നെയ്യാറ്റിന്കര രൂപത വികാരി ജനറല് മോണ്. ജി .ക്രിസ്തുദാസിന്റെ മുഖ്യ കാര്മ്മികത്വത്തില് ദിവ്യബലി .
.ഞായറാഴ്ച വൈകിട്ട് നെയ്യാറ്റിന്കര ഫൊറോന വികാരി ഡോ. സെല്വരാജന്റെ മുഖ്യ കാര്മ്മികത്വത്തില് ദിവ്യബലി, വചന പ്രഘോഷണം വെളിയംകോട് ഇടവക വികാരി ഫാ.ബെന്ബോസ് നിര്വ്വഹിക്കും. 13 തിങ്കളാഴ്ച വൈകിട്ട് 6.30 ന് ചിലമ്പറ ഇടവക വികാരി ഫാ.ആല്ബി മുല്ലോത്തിന്റെ മുഖ്യ കാര്മ്മികത്വത്തില് ദിവ്യബലി 12 തിങ്കള് മുതല് 17 വെളളി വരെ ബാലരാമപുരം ഇടവക വികാരി ഫാ.ജോയ്മത്യാസിന്റെ നേതൃത്വത്തില് ജീവിത നവീകരണ ധ്യാനം . ധ്യാന ദിനങ്ങളിലെ ദിവ്യബലികള്ക്ക് ഫാ.മാത്യുപനക്കല് , ഫാ.കിരണ്, ഫാ. ബനഡിക്ട് കണ്ണാടന് തുടങ്ങിയവര് നേതൃത്വം നല്കും .
18 ശനിയാഴ്ച രാവിലെ 7 ന് പരേത അനുസ്മരണ ദിവ്യ ബലി കൊറ്റാമം ഇടവക വികാരി ഫാ. ലോറന്സ് മുഖ്യ കാര്മ്മികത്വം വഹിക്കും, വൈകിട്ട് 5 ന് സന്ധ്യാവന്ദന ശുശ്രൂഷ മുഖ്യ കാര്മ്മികന് മോണ്.വിന്സെന്റ് കെ പീറ്റര് വചന പ്രഘോഷണം നെയ്യാറ്റിന്കര റീജിയന് കോ ഓഡിനേറ്റര് മോണ്.വിപി ജോസ് തുടര്ന്ന് ഭക്തി നിര്ഭരമായ തിരുസ്വരൂപ പ്രദക്ഷിണം ദൈവാലയത്തില് നിന്ന് തിരുസ്വരൂപ പ്രദക്ഷിണം ആരംഭിച്ച് പ്ളാമൂട്ടുക്കട കമ്പറവിള വഴി ദൈവാലയത്തില് സമാപിക്കുന്നു .
തിരുനാള് സമാപന ദിനമായ 19 ഞായറാഴ്ച നടക്കുന്ന സമൂഹ ദിവ്യബലിക്ക് ബാലരാമപുരം ഫൊറോന വികാരി ഫാ.വല്സലന് ജോസ് മുഖ്യ കാര്മികത്വം വഹിക്കും വചന പ്രഘോഷണം മണിവിള ഇടവക വികാരി ഫാ.ഷൈജുദാസ് നിര്വ്വഹിക്കും തുടര്ന്ന് ദൈവാലയത്തിനുളളില് ദിവ്യകാരുണ്യ പ്രദക്ഷിണം, തുടര്ന്ന് സ്നേഹ വിരുന്ന്
കൂടുതല് വിവരങ്ങള്ക്ക് ഫാ.റോബര്ട്ട് വിന്സെന്റ് ( ഇടവക വികാരി ആറയൂര് ) 9544448986
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.