തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയുടെ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം ആശീർവദിച്ച് വിശ്വാസ സമൂഹത്തിനായി തുറന്നു നല്കി. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ മുഖ്യകാർമികത്വത്
ആർച്ച് ബിഷപ് ദേവാലയ മണിയുടെ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. തുടർന്ന് ക്രിസ്തുരാജ പാദത്തിൽ നിന്നു കുരിശുവാഹകർ, കത്തിച്ച തിരികളുമായി അൾത്താര ബാലന്മാർ, ശുശ്രൂഷകർ, വൈദികർ, മെത്രാന്മാർ എന്നിവർ പ്രദക്ഷിണമായി കൊടിമരത്തിനു സമീപത്തേക്ക് എത്തി. പുതുതായി നിർമിച്ച കൊടിമരം തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് വെഞ്ചരിച്ചു.
ഇടവകമധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാളിനു തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി മോണ്‍. ഡോ. ടി. നിക്കോളാസ് കൊടിയേറ്റ് നിർവഹിച്ചു.
തുടർന്ന് വിശ്വാസികളും പള്ളി പ്രതിനിധികളും ചേർന്നു പുതിയ ദേവാലയത്തിന്റെ താക്കോൽ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തെ ഏല്പിച്ചു. ആർച്ച് ബിഷപ് പള്ളി വികാരിക്ക് താക്കോൽ കൈമാറുകയും പള്ളിയുടെ പ്രധാന വാതിലിനു മുന്നിൽ കെട്ടിയ നാട മുറിക്കുകയും ചെയ്തു.
ദൈവത്തിനു സ്വീകാര്യമായത് ഉരുകിയ മനസ്സുകൾ: ആർച്ച് ബിഷപ് സൂസപാക്യം
തിരുവനന്തപുരം∙ ദൈവത്തിനു സ്വീകാര്യമായത് ഉരുകിയ മനസ്സുകളാണെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം. വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയുടെ വെഞ്ചരിപ്പു കർമത്തിനോടനുബന്ധിച്ചു സന്ദേശം നൽകുകയായിരുന്നു ആർച്ച് ബിഷപ്. ദൈവം വിലകൽപിക്കുന്നതു ദേവാലയത്തിൽ പ്രവേശിക്കുന്നവരുടെ മനോഭാവത്തെയാണ്.
പാരമ്പര്യവും പ്രൗഢിയും നഷ്ടപ്പെടാതെയുള്ള ദേവാലയ നിർമാണം ഏറെ ശ്രദ്ധേയമാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ കലകൾ കോർത്തിണക്കിയുള്ള ചിത്രങ്ങൾ ഈ ദേവാലയത്തിന്റെ പ്രത്യേകതകളിലൊന്നാണ്. സുവിശേഷ സത്യങ്ങൾ മനസ്സിലാക്കാൻ ഈ ചിത്രങ്ങൾ സഹായകരമാകും. ഇല്ലാത്തവർക്കു വാരിക്കോരി നൽകിക്കൊണ്ടാണു നാം സ്നേഹം പ്രകടിപ്പിക്കേണ്ടതെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു
ക്രിസ്തുവിന്റെ രാജ്യം മനുഷ്യഹൃദയങ്ങളിൽ ; കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവാ
തിരുവനന്തപുരം∙ ക്രിസ്തുവിന്റെ രാജ്യം മനുഷ്യഹൃദയങ്ങളിലാണെന്നു മലങ്കര കത്തോലിക്കാ സഭാ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിന്റെ വെഞ്ചരിപ്പിനോട് അനുബന്ധിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു കർദിനാൾ. യേശുക്രിസ്തു മനുഷ്യഹൃദയങ്ങൾ കീഴടക്കുന്ന രാജാവാണ്. അനേക കോടി ഹൃദയങ്ങളെ കീഴടക്കിയ ചരിത്രമാണ് യേശു രാജന്റേത്.
ജാതിമത വ്യത്യാസമില്ലാതെ സകലരെയും സ്വീകരിക്കുന്ന ഇടമാണു വെട്ടുകാട് ക്രിസ്തുരാജ സന്നിധാനം. ഈ ദേവാലയം അനന്തപുരിക്ക് അനുഗ്രഹമാണ്. ദൈവമാതാവിന്റെ പ്രത്യേക സംരക്ഷണം ഈ ദേവാലയത്തിന് ഉണ്ടാകും. ജാതിമത വ്യത്യാസമില്ലതെ സകലർക്കും സംതൃപ്തിയുടേയും സന്തോഷത്തിന്റെയും നിമിഷമാണ് ഈ ദേവാലയത്തിൽ എത്തുമ്പോൾ ഉണ്ടാകുന്നതെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.