കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും തീർത്തും എതിർക്കപ്പെടേണ്ടതാണെന്നും കെ.സി.വൈ.എം. സംസ്‌ഥാന സമിതി.
ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളെപ്പോലും പിന്നിലാക്കുന്ന രീതിയിൽ കേരളത്തിൽ ഇത്തരം ക്രൂരതകൾ നടക്കുന്നത് പരിഷ്‌കൃത സമൂഹമായ കേരളത്തിന് അപമാനകരമാണെന്ന് സംസ്‌ഥാന സമിതി കുറ്റപ്പെടുത്തി. ഈ ക്രൂരകൃത്യത്തിൽ പങ്കെടുത്ത മുഴുവൻ പ്രതികളെയും നീതി പീഠത്തിന് മുന്നിലെത്തിച്ച് മാതൃകാ പരമായ ശിക്ഷ നൽകണമെന്നും കെ.സി.വൈ.എം. ആവശ്യപ്പെട്ടു. എന്തിന്റെ പേരിലായാലും ജീവന്റെ നേരെയുളള അതികൃമങ്ങൾ അംഗീകരിക്കാൻ കഴിയില്ല.
ആദിവാസി ക്ഷേമത്തിന് വേണ്ടി കോടികൾ ചെലവഴിക്കുന്ന സർക്കാർ മനോരോഗിയായ ഒരു ആദിവാസിയെ ഏറ്റെടുക്കുന്നതിൽ കാണിച്ച പോരായ്‌മയാണ് ആദിവാസിയായ മധുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ച് ആദിവാസി സമൂഹത്തെ സംരക്ഷിക്കണമെന്നും കെ.സി.വൈ.എം. ആവശ്യപ്പെട്ടു. കേവലം രാഷ്‌ട്രീയ മുതലെടുപ്പിന് വിഷയം കൊണ്ട് പോകാതെ മാനുഷിക മൂല്ല്യങ്ങളുടെ തകർച്ചയെക്കുറിച്ചാണ് നാം ചർച്ച ചെയ്യേണ്ടതെന്നും കെ.സി.വൈ.എം. സംസ്‌ഥാന സമിതി ആവശ്യപ്പെട്ടു.
പ്രതിഷേധയോഗത്തിൽ സംസ്‌ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, കെ.സി.വൈ.എം. ഡയറക്‌ടർ ഡോ. മാത്യു ജേക്കബ് തിരുവാലിൽ, സംസ്‌ഥാന ഭാരവാഹികളായ ആരതി റോബർട്ട്, ജോബി ജോൺ, സ്റ്റെഫി സ്റ്റാൻലി, ജോമോൾ ജോസ്, ലിജിൻ ശ്രാമ്പിക്കൽ, കിഷോർ പി, ടോം ചക്കാലക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.