കൊല്ലം:പാവങ്ങളോട് കരുണ കാണിക്കണമെന്നും കടങ്ങൾ ഇളവ് ചെയ്ത് നൽകണമെന്നുമാണ് ബൈബിൾ നമ്മോട് പറയുന്നതെന്നും ആഘോഷങ്ങൾക്ക് അർഥമുണ്ടാകുന്നത് പാവങ്ങളോട് പക്ഷം ചേരുമ്പോഴാണെന്നും കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ.നാമഹേതുക തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ബിഷപ് ഹൗസിൽ ജനങ്ങളോട് സംവദിക്കുകയായിരുന്നു ബിഷപ്. സഭ പാവങ്ങളോട് കരുണകാണിക്കുന്നത് വളരെ രഹസ്യമായിട്ടാണ്. സഹായങ്ങൾ രഹസ്യമായി നൽകണമെന്നാണ് ദൈവവചനം ആവശ്യപ്പെടുന്നത്. സമ്പത്തിന്റെ ദശാംശം എങ്കിലും ദാനമായി നൽകണമെന്നും സഭ പഠിപ്പിക്കുന്നു.
വിദ്യാഭ്യാസ – ആതുര ശുശ്രൂഷാരംഗങ്ങളിൽ സഭ സേവനത്തിനുവേണ്ടിയാണ് നിലനിൽക്കുന്നത്. ആധുനിക ലോകത്തിൽ സേവനരംഗങ്ങൾ വളരെ വെല്ലുവിളി നേരിടുന്നു. നാം ഏത് വെല്ലുവിളിയേയും നേരിട്ട് ശരിയായ മാർഗത്തിലൂടെ ശരിയായ ലക്ഷ്യത്തിൽ എത്തിച്ചേരണം.
അങ്ങേയറ്റം ആവശ്യ സ്ഥിതിയിലായിരിക്കുന്ന
കെഎൽസിഎ കൊല്ലം രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ നാമഹേതു തിരുനാളിനോടുള്ള അനുമോദന യോഗത്തിൽ കെഎൽസിഎ രൂപതാ ഡയറക്ട ർ ഫാ. കെ. ബി. സഫറിൻ അധ്യക്ഷത വഹിച്ചു. സജീവ് പരിശവിള, ഇ. എമേഴ്സൺ, അനിൽ ജോൺ, ജോയി പെരുന്പുഴ, ജെയിൻ ആൻസിൽ, ജോൺസൺ നാന്തിരിക്കൽ, പ്രഫ. തോമസ് ആന്റണി, മാർഗ്രറ്റ് നെൽസൺ, ജാക്സൺ നീണ്ടകര, ബിൻസി പോർട്ടുകൊല്ലം, സുനിൽ ജോസ്, ക്ലീറ്റസ് പട്ടകടവ്, സ്റ്റാലിൻ രാജഗിരി എന്നിവർ പ്രസംഗിച്ചു.
രൂപതയിലെ വിവിധ സ്ഥാപനങ്ങൾ, ഇതര സംഘടനകൾ, വൈദികർ, സന്യാസിനിമാർ, അൽമായർ, ജില്ലയിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ എന്നിവർ ബിഷപിനെ അനുമോദിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.