
കട്ടയ്ക്കോട്; വിഴവൂര് സെയ്ന്റ് ജെമ്മാ സിബിഎസ്സി സ്കൂളില് ശിശുദിനാഘോഷം വര്ണ്ണശബളമായി . വിഴവൂര് ജംഗ്ഷനില് നിന്ന് പ്രാര്ത്ഥനാ ഗാനത്തോടെയാണ് പരിപാടികള ആരംഭിച്ചത്. ജവഹര്ലാല് നെഹ്റുവിന്റെ ജീവിതത്തിലെ നല്ല ഗുണഗണങ്ങള് ജീവിതത്തില് പാഠമാക്കാന് പരിപാടി ഉദ്ഘാടനം ചെയ്യ്ത പോയാട് സ്കൂള് പ്രിന്സിപ്പാള് ശ്രീ. റോയ് പറഞ്ഞു.
മാതാപിതാക്കളുടെ ജീവിത മാതൃകയാണ് കുട്ടികള്ക്ക് നല്കാവുന്ന ഏറ്റവും വലിയ സമ്മാനമെന്ന് സ്കൂളിന്റെ മാനേജര് ഫാ.ഏ.എസ്.പോള് പറഞ്ഞു. ശിശുദിന റാലിയും പാതയോരത്തെ ദൃശ്യാവിഷ്കാരവും വൈവിധ്യമാര്ന്ന എക്സിബിഷനും പാവനാടകവും ശിശുദിനത്തിന്റെ മാറ്റ് കൂട്ടി. നിഷ ടീച്ചർ സ്വാഗതവും ജിജി ടീച്ചർ നന്ദിയും അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്ററർ ദീപ ജൊബോയ് നേതൃത്വം വഹിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.
View Comments
M sindhu Kumar
Good