അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടന്ന് വന്ന സിനഡാത്മകതയെക്കുറിച്ചുള്ള ആഗോള സിനഡിന് ഭക്തി നിര്‍ഭരമായ സമാപനം. ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ദിവ്യബലിയോടെയാണ് കത്തോലിക്കാ സഭയിലെ തന്നെ ദീര്‍ഘമായ സിനഡിന് സാമാപനമായത്.
നിശബ്ദമായി പ്രവര്‍ത്തിക്കുന്ന സഭയാകാതെ മാനവികതക്ക് ഊന്നല്‍ നല്കുന്ന സഭയായി മാറുമ്പോഴാണ് നിനഡാത്മത അര്‍ത്ഥവത്താകുന്നതെന്ന് ദിവ്യബലി മദ്ധ്യേ പാപ്പ പറഞ്ഞു. ക്രിസ്തു സുവിശേഷം മറ്റുളളവരിലേക്ക് എത്തിക്കുന്നതില്‍ ശ്രദ്ധാലുക്കളാകണമെന്നും പാപ്പ കുട്ടിച്ചേര്‍ത്തു.
2021 ഒക്ടോബറില്‍ ഫ്രാന്‍സിസ്പാപ്പ തുടക്കംകുറിക്കുകയും തുടര്‍ന്ന് അഗോള കത്തോലിക്കാ സഭയിലെ ദേവാലയങ്ങില്‍ തുടങ്ങി ബിസിസികളും ഫൊറോനകളും രൂപതകളും താണ്ടിയാണ് സിനഡാത്മകതയെക്കുറിച്ചുള്ള സിനഡിന് ഔദ്യോഗികവിരാമമാവുന്നത്.
സിനഡിന്റെ അന്തിമ രേഖ തയ്യാറാക്കുന്നതിനുള്ള ചുമതലയുള്ള കമ്മിറ്റിയിലേക്ക് ഗോവ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചിരിന്നു.
കഴിഞ്ഞ രണ്ടിന് ഫ്രാന്‍സിസ്പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഇതിന് മുന്നോടിയായി സിനഡ് അംഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക ധ്യാനം നടന്നിരിന്നു.
വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ തിരുന്നാള്‍ ദിനമായ 2023 ഒക്ടോബര്‍ 4 മുതല്‍ ആരംഭിച്ച സിനഡിന്റെ ആദ്യഘട്ട സമ്മേളനം ഒക്ടോബര്‍ 29നാണ് സമാപിച്ചത്.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.