Categories: Kerala

അ​നു​ഗ്ര​ഹ നി​മി​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യംവ​ഹിച്ച് പതിനായിരങ്ങൾ

അ​നു​ഗ്ര​ഹ നി​മി​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യംവ​ഹിച്ച് പതിനായിരങ്ങൾ

സ്വന്തം ലേഖകൻ

കൊ​ല്ലം: പു​തി​യ പ​ദ​വി​യി​ലൂ​ടെ ഡോ.​ പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി സ്വ​യം സ​മ​ർ​പ്പി​ത​നാ​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ​.സി​.ബി​.സി. പ്ര​സി​ഡ​ന്‍റും തി​രു​വ​ന​ന്ത​പു​രം ലത്തീ ൻ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യ ഡോ. ​എം.​സൂ​സ​പാ​ക്യം. ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ മെ​ത്രാ​ഭി​ഷേ​ക​ച​ട​ങ്ങി​ൽ ആശംസാ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു റ​വ.​ഡോ. സൂ​സ​പാ​ക്യം.

അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് കു​റേ കാ​ര്യ​ങ്ങ​ൾ ന​മു​ക്ക് പ​ഠി​ക്കാ​നു​ണ്ട്. വ്യ​ക്തി ബ​ന്ധ​ങ്ങ​ളി​ൽ തു​റ​ന്ന ആ​ത്മാ​ർ​ഥ​ത​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. സ്നേ​ഹ​വും തി​ക​ഞ്ഞ അ​വ​ബോ​ധ​വും ആ​ത്മ​വി​ശ്വാ​സ​വും മ​റ്റു​ള്ള​വ​രി​ൽ​നി​ന്നും പ​ഠി​ക്കാ​നു​ള്ള ക​ഴി​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ഒ​ട്ടേ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് വി​ശ്വാ​സി​ക​ൾ കാ​ത്തി​രി​ക്കു​ന്ന​ത്. ന​ല്ല ഇ​ട​യ​ൻ അ​ജ​ഗ​ണ​ത്തി​ന് വ​ഴി​കാ​ട്ടി​യാ​ണ്. ന​ല്ല ഇ​ട​യ​നി​ൽ യേ​ശു മാ​ത്ര​മാ​ണു​ള്ള​ത്. അ​ജ​ഗ​ണ​ത്തെ​കൂ​ട്ടി യേ​ശു​വി​നോ​ടൊ​പ്പം സ​ഞ്ച​രി​ക്ക​ണം. കൊ​ല്ലം രൂ​പ​ത​യ്ക്ക് അ​തി​ന്‍റേ​താ​യ ച​രി​ത്ര​വും പാ​ര​ന്പ​ര്യ​വു​മു​ണ്ട്. വി​ശ്വാ​സ​ത്തി​ലു​ള്ള സ​ന്തോ​ഷ​മാ​ണ് ഈ ​പ​ദ​വി​ക്ക് അ​ദ്ദേ​ഹം അ​ർ​ഹ​നാ​ണോ എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി. ദൈ​വ​ത്തി​ന്‍റെ വി​ശ്വ​സ്ത ദാ​സ​നാ​യി അ​ദ്ദേ​ഹം പു​തി​യ ദൗ​ത്യം നി​ർ​വ​ഹി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്ന​താ​യും ഡോ.​സൂ​സ​പാ​ക്യം പ​റ​ഞ്ഞു.

കൊ​ല്ലം: വി​ശ്വാ​സി​ക​ളു​ടെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച കൈ ​എ​പ്പോ​ഴും ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​ക്കൊ​പ്പം ഉ​ണ്ടാ​ക​ണ​മെ​ന്ന് തൃ​ശൂ​ർ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​റ​ഞ്ഞു. മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​രി​ത്രം ഉ​റ​ങ്ങു​ന്ന വ​ലി​യ പാ​ര​ന്പ​ര്യ​ത്തി​ന്‍റെ നാ​ടാ​ണ് കൊ​ല്ലം. കൊ​ല്ലം രൂ​പ​ത​യെ ഇ​നി​യും പ​ടു​ത്തു​യ​ർ​ത്താ​ൻ വിശ്വാസികൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ​യു​ണ്ടാ​ക​ണം. ഉ​ത്ത​മ​നാ​യ അ​ജ​പാ​ല​ക​നാ​കാ​ൻ ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​ക്ക് ക​ഴി​യു​മെ​ന്നും മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ആശംസിച്ചു.

കൊ​ല്ലം: ത​ന്‍റെ പു​തി​യ ദൗത്യം അ​മ്മ​യ്ക്ക് സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്ന് കൊ​ല്ലം രൂ​പ​ത​യു​ടെ പു​തി​യ മെ​ത്ര​നാ​യി അ​ഭി​ഷി​ക്ത​നാ​യ ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി. ദൈ​വ​ത്തി​ന്‍റെ വീ​ഥി​യി​ൽ സ​ഞ്ച​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​മ്മ​യു​ടെ ആ​ഗ്ര​ഹം. മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങി​ൽ ന​ന്ദി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രാ​ധ​നാ​ക്ര​മ​ങ്ങ​ൾ ന​മ്മു​ടെ ജീ​വി​തം മാ​റ്റി​യെ​ടു​ക്കും. ആ​രാ​ധ​ന​യി​ലൂ​ടെ​യാ​ണ് ലോ​ക​ത്തി​ന് നാം ​പ്ര​കാ​ശ​മു​ള്ള​വ​രാ​യി തീ​രു​ന്ന​ത്. വൈ​ദി​ക​വ​ഴി​യി​ൽ ത​ന്നെ പി​ച്ച​വ​ച്ച് ന​ട​ത്തി​യ​ത് ഡോ.​സ്റ്റാ​ൻ​ലി​റോ​മ​ൻ പി​താ​വാ​ണ്. വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ദി​വ​സം ത​ന്നെ ഈ ​ച​ട​ങ്ങ് ന​ട​ത്തി​യ​ത് ധ​ന്യ​ത​യാ​ണ്. എ​ല്ലാ​വ​രോ​ടും ഇ​തി​നു​ള്ള ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

19 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago