ജോസ് മാർട്ടിൻ
കൊച്ചി: ബ്രഹ്മപുരം മാലിന്യസംഭരണ പ്രാന്റിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഉണ്ടായ തീപിടുത്തം ജനങ്ങളുടെ ആരോഗ്യത്തിനും, ജീവനും പ്രത്യാഘാതമുണ്ടാക്കുന്ന ദുരന്തമാക്കി മാറ്റിയ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
ദീർഘകാലത്തേക്ക് ജനങ്ങളുടെ ആരോഗ്യസ്ഥിതിക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ദുരന്തമാണ് ബ്രഹ്മപുരത്ത് ഉണ്ടായതെന്നും തീ അണച്ചു കൊണ്ട് മാത്രം ഇതിനു ശാശ്വത പരിഹാരമാവില്ല എന്നും അഭിപ്രായപ്പെട്ടു കൊണ്ട് കെ.എൽ.സി.എ. സംസ്ഥാന അധ്യക്ഷൻ അഡ്വ. ഷെറി ജെ.തോമസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം. കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണത്തിനായി ശാസ്ത്രീയമായ, പ്രകൃതിക്ക് ഭീഷണി ഉയർത്താത്ത സാങ്കേതിക വിദ്യകൾ വിനിയോഗിക്കണമെന്ന് കെ.സി.വൈ.എം. കൊച്ചി രൂപതാ ഡയറക്ടർ ഫാ. മെൽട്ടസ് ചാക്കോ കൊല്ലശ്ശേരി ആമുഖ പ്രഭാഷണത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
മുൻ രൂപതാ പ്രസിഡന്റ് ജോസഫ് ദിലീപ്, മുൻ രൂപതാ ഭാരവാഹി ജോസഫ് സുമിത് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
രൂപത ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, വൈസ് പ്രസിഡന്റ് ഡാനിയ ആന്റെണി, അരുൺ ആന്റെണി, സനു ദാസ്, നിഖിൽ ആൻഡ്രൂസ്, ഫ്രഡ്ഡി ഗാസ്പർ, സൂസൻ സാംസൺ, രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കെ.സി.വൈ.എം. പ്രവർത്തകർ പ്രതിഷേധസംഗമത്തിൽ പങ്കെടുത്തു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.