ഫാ. ജോബിന് ജോസഫ് പനക്കല്‍
ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്ക അങ്കണത്തില്‍ നിര്‍മ്മിച്ച റോസറി പാര്‍ക്ക് ആശീര്‍വദിച്ചു. അര്‍ത്തുങ്കല്‍ പെരുന്നാള്‍ ആരംഭ ദിനമായ ജനുവരി 10-ാം തീയതി വൈകിട്ട് 6.30 -നായിരുന്നു ജപമാല ഉദ്യാനം ഇറ്റലിയിലെ ചെസേന രൂപത മെത്രാന് റൈറ്റ്.റവ.ഡോ.ഡഗ്ലസ് റൊഗത്തിയേരി ആശീര്‍വദിച്ചത്. ആലപ്പുഴ രൂപത മെത്രാന് റൈറ്റ്.റവ.ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയിലും, സഹായമെത്രാന്‍ റൈറ്റ്.റവ.ഡോ.ജെയിംസ് റാഫേല്‍ ആനാപറമ്പിലും സന്നിഹിതരായിരുന്നു. ഇറ്റലിയിലെ ചെസേന രൂപത പ്രൊകുറേറ്റര്‍ മോണ്‍സിഞ്ഞോര്‍ മാര്‍ക്കോ മുറത്തോറിയും രൂപതയിലെ അമ്പതോളം വൈദീകരും സന്ന്യസ്തരും പതിനായിരക്കണക്കിന് ഭക്തജനങ്ങളും ഈ ചരിത്ര നിമിഷത്തിന് സാക്ഷികളായി. അര്‍ത്തുങ്കല്‍ ബസിലിക്ക റെക്ടര്‍ ഫാ.ക്രിസ്റ്റഫര്‍ എം.അര്‍ത്ഥശ്ശേരില്‍ അഭിവന്ദ്യ പിതാക്കന്മാരേയും വൈദീകരേയും സന്ന്യസ്തരേയും ദൈവജനത്തെയും സ്വാഗതം ചെയ്തുകൊണ്ടാണ് ആശീര്‍വാദ കര്‍മ്മം ആരംഭിച്ചത്.
അര്‍ത്തുങ്കല്‍ ബസിലിക്കയെ സ്വര്‍ഗ്ഗീയ ആരാമമാക്കി മാറ്റാന്‍ തക്കവിധത്തില്‍ മനോഹരമായാണ് ശില്പി അമല്‍ ഫ്രാന്‍സീസ് ശില്പങ്ങള് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആറടി ഉയരമുള്ള 80 കോണ്‍ക്രീറ്റ് ശില്പങ്ങളെ കൂടാതെ 16 എംബോസിംഗുകളും (ഭിത്തിയില്‍ നിര്‍മ്മിക്കുന്ന ശില്പങ്ങള്) റോസറി പാര്‍ക്കിനെ അതിമനോഹരമാക്കുന്നു. പ്രകാശത്തിന്റെ രഹസ്യത്തിലെ വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം വര്‍ണ്ണിക്കുന്ന തിരുവത്താഴം വിശ്വാസികളുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു.
ആശീര്‍വാദത്തെ തുടര്‍ന്ന് വിശ്വാസികള്‍ ജപമാല ഉദ്ദ്യാനത്തില്‍ ജപമാലകള്‍ അര്‍പ്പിച്ചു തുടങ്ങി. തീര്‍ത്ഥാടകരായെത്തുന്നവര്‍ കൂട്ടം കൂട്ടമായി ഇരുപത് രഹസ്യങ്ങളും ചൊല്ലി ജപമാല അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഈ വര്‍ഷത്തെ മകരം പെരുന്നാളിന് അര്‍ത്തുങ്കല്‍ ബസിലിക്കയ്ക്ക് ലഭിച്ച അനുഗ്രഹമാണ് ജപമാല ഉദ്ദ്യാനം. പരിശുദ്ധ അമ്മയും വിശുദ്ധ സെബസ്ത്യാനോസും എല്ലാവരേയും അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.